മുംബൈ: മുംബൈയില്‍ തണല്‍ മരങ്ങള്‍ ആസിഡ് പ്രയോഗത്തിലൂടെ നശിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മരത്തിന്റെ ചുവട്ടില്‍ ആസിഡ് ഒഴിക്കാന്‍ വേണ്ടി ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നു മുംബൈ കൊളാബയിലെ കോര്‍പ്പറേറ്റര്‍ വിനോദ് ശേഖര്‍ പറഞ്ഞു. ഇത്തരക്കാരെ കണ്ടെത്തി ശിക്ഷിയ്ക്കണമെന്നും ശേഖര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു മരം വീണ് ആറു വയസുകാരിയും അമ്മയും മരിച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
കെട്ടിട നിര്‍മാതാക്കള്‍, ഡവലപ്പര്‍മാര്‍, ഷോറൂം ഉടമകള്‍ എന്നിവര്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങളുടെ മുന്നിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അനുമതി നല്‍കാറില്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ ആസിഡ് മാഫിയയുടെ സഹായം തേടുന്നതത്രേ. ഇവരുടെ നിര്‍ദേശ പ്രകാരം സംഘം മരത്തിനു ചുവട്ടില്‍ ആസിഡ് പ്രയോഗം നടത്തും. എതാനും ദിവസത്തിനുള്ളില്‍ മരം ഉണങ്ങി വീഴുകയും ചെയ്യും. ആസിഡ് മാഫിയക്കെതിരെ പരിസ്ഥിവാദികളും പ്രകൃതി സ്‌നേഹികളും രംഗത്തെത്തി. മരച്ചുവട്ടില്‍ ആസിഡ് പ്രയോഗിക്കുന്ന സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: crime, eco-system
very good