Thursday, July 22nd, 2010

ചൈനയില്‍ ജനിതക അരി മലിനീകരണം

genetically-modified-rice-china-epathramഹൂബെ: ജനിതക പരിവര്‍ത്തനം നടത്തിയ അരിയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ഔദ്യോഗികമായി അനുവദിച്ചിട്ടില്ലാത്ത ചൈനയില്‍ ഇത്തരം അരി അനൌദ്യോഗികമായി വ്യാപിക്കുന്നതായി അന്താരാഷ്‌ട്ര പരിസ്ഥിതി സംഘമായ ഗ്രീന്‍ പീസ്‌ കണ്ടെത്തി. ചൈനയിലെ ഹൂബെ പ്രവിശ്യയില്‍ നിന്നുമാണ് ഈ അരി വിപണിയിലെത്തുന്നത് എന്ന് കരുതപ്പെടുന്നു.

ജനിതകമായി പരിവര്‍ത്തനം ചെയ്യപ്പെട്ട അരിയുടെ ഉപയോഗം സുരക്ഷിതമല്ല എന്ന കാരണത്താല്‍ പൊതു ജന ഉപയോഗത്തിന് ചൈന വിലക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം അരിയുടെ ഉല്‍പ്പാദനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ഹൂബെ പ്രവിശ്യ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല. Bt63 എന്ന ജീന്‍ കലര്‍ന്ന അരിയാണ് ഇവിടെ നിന്നും വിപണിയില്‍ എത്തുന്നതായി കണ്ടെത്തിയത്. കീടങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുള്ളതാണ് ഈ അരി.

ചൈനയിലെ അരി ഉല്‍പ്പാദനത്തിന്റെ പ്രമുഖ കേന്ദ്രങ്ങളില്‍ ഒന്നാണ് ഹൂബെ. ദേശീയ ദുരന്തങ്ങളെ തുടര്‍ന്നുള്ള അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള അരി ഇവിടെ നിന്നും പൊതു വിപണിയിലേക്ക് വിതരണം ചെയ്യപ്പെടുന്നു. ഇതോടെ ഈ മലിനമായ അരി ചൈനയില്‍ ഉടനീളം വ്യാപിക്കുകയും ചെയ്യും എന്നതാണ് ഭീതിദമായ അവസ്ഥ. ഇപ്പോള്‍ തന്നെ ഇത്തരം അരി പല പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളും വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ട്.

അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ജനസംഖ്യയുള്ള ചൈനയിലെ നഗരങ്ങളില്‍ ആവശ്യത്തിനുള്ള ധാന്യം എത്തിക്കുന്നതിനു പാട് പെടുന്ന ചൈന പക്ഷെ ജനിതക വിത്തുകള്‍ ഉളവാക്കിയേക്കാവുന്ന അജ്ഞാതമായ ആരോഗ്യ, ജൈവ വൈവിദ്ധ്യ പ്രശ്നങ്ങളെ ഗുരുതരമായി തന്നെ കണ്ട് ഇത്തരം വിത്തുകള്‍ക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്.

എന്നാല്‍ ഈ വിലക്കിനെ മാറി കടക്കാന്‍ ചില ജൈവ സാങ്കേതിക കമ്പനികള്‍ ഈ വിത്തുകള്‍ മനപൂര്‍വം വിപണിയില്‍ പ്രചരിപ്പിച്ചു ഇവയെ സാര്‍വത്രികമാക്കി അംഗീകാരം ലഭ്യമാക്കാനുള്ള ഗൂഡ തന്ത്രം പ്രയോഗിക്കുകയാണ് എന്നാണു സംശയിക്കപ്പെടുന്നത്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കൂടംകുളം ആണവ നിലയത്തിനെതിരെ ബ്രിട്ടീഷ്‌ എംപിമാര്‍
  • പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പദ്ധതികള്‍ പാടില്ല: ബോംബെ കോടതി
  • അണു ബോംബിനെക്കാള്‍ വിനാശകാരിയായ പ്ലാസ്റ്റിക് നിരോധിക്കണം : സുപ്രീംകോടതി
  • ജപ്പാന്‍ ആണവ നിലയങ്ങള്‍ അടയ്ക്കുന്നു, ഇന്ത്യ തുറക്കുന്നു
  • കൂടംകുളം : അനിശ്ചിതകാല നിരാഹാരം തുടങ്ങി
  • കൂടംകുളം നിലയം 40 ദിവസത്തിനകം പ്രവര്‍ത്തിപ്പിക്കും: കേന്ദ്രമന്ത്രി നാരായണസ്വാമി
  • ഭൂമിക്ക് വേണ്ടി ഒത്തുചേരുക
  • കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന സംഗമം
  • കൂടംകുളം ആണവ നിലയത്തോട് എതിര്‍പ്പില്ലെന്ന് ശ്രീലങ്ക
  • ആണവ ദുരന്തമുണ്ടായാല്‍ ഉത്തരവാദിത്വം ഇന്ത്യക്ക്
  • “വെളിച്ചം ഉണ്ടാകട്ടെ”
  • ശരത്ചന്ദ്രന്‍ പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്
  • അബുദാബിയില്‍ കുട്ടികള്‍ക്കായി പരിസ്ഥിതി ക്യാമ്പ്‌
  • ഇന്ന് ലോക കാലാവസ്ഥാ ദിനം
  • ജല കാൽപ്പാട് കുറയ്ക്കുക
  • ജലത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷ ?
  • കൂടംകുളം പദ്ധതിയുമായി മുന്നോട്ട് പോകും: ജയലളിത
  • പ്ളാസ്റ്റിക്ക് ഭക്ഷിക്കുന്ന ഫംഗസിനെ കണ്ടെത്തി
  • ഫുക്കുഷിമ ഒരു വർഷം പിന്നിടുമ്പോൾ അണിയറയിലെ തൊഴിലാളികൾ വൻ അപകടത്തിൽ
  • പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.പി.കെ. മുഹമ്മദലി അന്തരിച്ചു

  • © e പത്രം 2010