ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു

August 6th, 2024

sheikh-hasina-epathram
ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ്‌ ഹസീന രാജിവെച്ചു. രാജ്യത്ത് ആഭ്യന്തര കലാപം അതിരൂക്ഷമായതിനെ തുടർന്നാണ് ഷെയ്ഖ്‌ ഹസീന രാജിവെച്ചു നാട് വിട്ടത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് അവർ നാലാം തവണയും പ്രധാന മന്ത്രിയായി അധികാരത്തിൽ എത്തുന്നത്.

തലസ്ഥാനമായ ധാക്കയില്‍ നിന്ന് സൈനിക ഹെലി കോപ്ടറി ലാണ് പോയത് എന്നാണു റിപ്പോർട്ടുകൾ. സഹോദരിയുടെ കൂടെ രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യ യില്‍ അഭയം തേടി.

രാജ്യത്ത് നടപ്പാക്കിയ ജോലി സംവരണ വ്യവസ്ഥയെ എതിർത്തു കൊണ്ട് മാസത്തിൽ ഏറെയായി നടക്കുന്ന പ്രക്ഷോഭത്തിൽ വിദ്യാർത്ഥികളും പോലീസുകാരും സാധാരണക്കാരും ഉള്‍പ്പെടെ നൂറു കണക്കിന് പേര് കൊല്ലപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തിങ്കളാഴ്ച രാവിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള കലാപകാരികള്‍ ഇരച്ചു കയറി കൊള്ളയടിച്ചു. ആഭ്യന്തര മന്ത്രിയുടെയും സുപ്രീം കോടതി ജഡ്ജി യുടെയും വീടുകൾക്ക് തീ വെച്ചു.

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ വീടിനും പ്രക്ഷോഭ കാരികൾ തീയിട്ടു. ബംഗ്ലാദേശ് രൂപം കൊണ്ട ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും രൂക്ഷമായ ആഭ്യന്തര കലാപങ്ങളിൽ ഒന്നാണ് ഇത് എന്ന് കണക്കാക്കുന്നു.

ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെ ഉണ്ട് എന്ന് പാര്‍ലമെന്‍റില്‍ ചേർന്ന സര്‍വ്വ കക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്

January 9th, 2024

sheikh-hasina-epathram
ധാക്ക : ബംഗ്ലാദേശില്‍ തുടര്‍ച്ചയായ നാലാം തവണയും ഷെയ്ഖ് ഹസീന പ്രധാന മന്ത്രിയായി അധികാര ത്തിലേക്ക്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച ബംഗ്ളാദേശ് പൊതു തെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223 സീറ്റു കളിലും ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് വിജയിച്ചു.

രണ്ടര ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഗോപാല്‍ ഗഞ്ച് മണ്ഡലത്തില്‍ നിന്നും അവർ വിജയിച്ചത്. Twitter 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു, 100 ലേറെ പേര്‍ക്ക് പരിക്ക്

June 25th, 2019

train-collapsed-epathram

ധാക്ക: ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് വീണ് നാല് പേര്‍ മരിച്ചു. 100 ലേറെ പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് ട്രെയിന്‍ പോകുന്നതിനിടെ പാലം തകര്‍ന്നത്. ധാക്കയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കലൗരയിലാണ് അപകടമുണ്ടായത്.

രക്ഷാപ്രവര്‍ത്തകര്‍ക്കും പൊലീസിനുമൊപ്പം നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിക്കുന്നത്. 21 പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ധാക്കയില്‍ നിന്ന് ഉത്തരകിഴക്കന്‍ മേഖലയിലേക്കുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തി വച്ചു. മോശം സിഗ്നല്‍ സംവിധാനം കാരണം ബംഗ്ലാദേശില്‍ ട്രെയിന്‍ അപകടം പതിവാണ്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹസീന വീണ്ടും

January 13th, 2014

sheikh-hasina-epathram

ധാക്ക : പ്രതിപക്ഷം ബഹിഷ്കരിച്ച പൊതു തെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ചതിനെ തുടർന്ന് ഷെയ്ൿ ഹസീന തുടർച്ചയായി രണ്ടാം തവണയും ബംഗ്ലാദേശിൽ അധികാരത്തിലെത്തി. പാർലമെന്റിലെ 300 സീറ്റുകളിൽ മൂന്നിൽ രണ്ടും നേടിയാണ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് പാർട്ടി തെരഞ്ഞെടുപ്പിൽ ജയിച്ചത്.

തെരഞ്ഞെടുപ്പ് വെറും ഒരു പ്രഹസനമാണ് എന്നും ഒരു സ്വതന്ത്ര ഏജൻസി തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നവംബറിൽ തുടങ്ങിയ പ്രതിഷേധ സമരങ്ങളെ തുടർന്ന് നടന്ന അക്രമ സംഭവങ്ങളിൽ 160 ലേറെ പേരാണ് ബംഗ്ളാദേശിൽ ഇതു വരെ കൊല്ലപ്പെട്ടത്.

പ്രധാന പ്രതിപക്ഷ കക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല. ഇത് മൂന്നാം തവണയാണ് ഷെയ്ൿ ഹസീന ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി ആവുന്നത്. 1996-2001 കാലഘട്ടത്തിലും ഇവർ ബംഗ്ലാദേശ് പ്രധാനമന്ത്രി ആയിരുന്നു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ത്യയും ബംഗ്ളാദേശും കുറ്റവാളികളെ കൈമാറുന്ന കരാറില്‍ ഒപ്പു വെച്ചു

January 31st, 2013

india-bangladesh-epathram

ധാക്ക: ഇന്ത്യയും ബംഗ്ളാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നത് അടക്കമുള്ള സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചു. തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുവാനും കുറ്റവാളികളെ പരസ്പരം കൈമാറുന്നതിനുമാണ് കരാർ. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായി ബംഗ്ളാദേശ് ആഭ്യന്തര മന്ത്രി മുഹിയുദ്ദീന്‍ ഖാന്‍ ആലംഗീര്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ഇരുവരും കരാറില്‍ ഒപ്പു വെച്ചത്. കൂടാതെ ഇരു രാജ്യങ്ങളിലെയും പൌരന്മാര്‍ക്ക് ഇരു രാജ്യങ്ങളിലേക്കും പോകുന്നതിനുള്ള യാത്രാ കരാറിലും ഇരു രാജ്യങ്ങളും ഭേദഗതി വരുത്തി. തിങ്കളാഴ്ചയാണ് ഷിന്‍ഡെ രണ്ടു ദിവസത്തെ ബംഗ്ളാദേശ് പര്യടനത്തിനെത്തിയത്. ബംഗ്ളാദേശ് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് ഗൗഹര്‍ റിസ്വി, കേന്ദ്ര മന്ത്രി ശംസുല്‍ ഹഖ് തുക്കു, ബംഗ്ളാദേശ് ഹൈക്കമ്മീഷണര്‍ താരിഖ് എ. കരീം, ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കജ് ശരണ്‍ എന്നിവരുമായും ഷിന്‍ഡെ ചര്‍ച്ചകൾ നടത്തി.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രളയം : ബംഗ്ലാദേശിൽ 100 മരണം

June 28th, 2012

mother-crying-epathram

ധാക്ക : കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾ പൊട്ടലിലും പെട്ട് ബംഗ്ലാദേശിൽ 100 ഓളം പേർ കൊള്ളപ്പെട്ടു. ഒന്നര ലക്ഷത്തോളം ആളുകൾക്ക് കിടപ്പാടം നഷ്ടമായി. മഴക്കാലത്ത് ഇത്തരം കനത്ത മഴകൾ ഇവിടെ പതിവുള്ളതാണ്. എന്നാൽ ഇത്തവണത്തെ മഴ കഴിഞ്ഞ കുറേ വർഷങ്ങളിൽ വെച്ച് എറ്റവും ശക്തമായതാണ് എന്ന് അധികൃതർ പറയുന്നു. ചിറ്റഗോങ്ങ് പ്രദേശത്താണ് 15 പേർ കൊല്ലപ്പെട്ടത്. മറ്റുള്ളവർ ചിറ്റഗോങ്ങ് ഹിൽ ട്രാക്ട് എന്ന് അറിയപ്പെടുന്ന പ്രദേശത്തും. ഉരുൾ പൊട്ടലിൽ കുടുങ്ങി കഴിയുന്ന ആളുകൾ മലമ്പ്രദേശങ്ങളിൽ ഇനിയും ഉണ്ടാവാം എന്ന് അധികൃതർ അനുമാനിക്കുന്നു. കഴിഞ്ഞ 5 ദിവസമായി ഇടതടവില്ലാതെ പെയ്യുന്ന മഴ ഈ പ്രദേശങ്ങളിലേക്കുള്ള വഴി മുടക്കിയിരിക്കുകയാണ്. ചിറ്റഗോങ്ങിലേക്കുള്ള തീവണ്ടി ഗതാഗതം നിർത്തി വെച്ചിട്ടുണ്ട്. റൺവേ ഭാഗികമായി നശിച്ചതിനെ തുടർന്ന് ചിറ്റഗോങ്ങ് വിമാനത്താവളം അടച്ചു. അടുത്ത ദിവസങ്ങളിൽ കൂടുതൽ ശക്തമായ മഴ ഉണ്ടാവും എന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് സ്ഥിതി ഗതികൾ കൂടുതൽ വഷളാക്കും എന്ന് അധികൃതർ ഭയക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷെയ്‌ഖ് ഹസീനയെ അട്ടിമറിക്കാന്‍ ശ്രമം

January 20th, 2012

sheikh-hasina-epathram

ധാക്ക: കൂടുതല്‍ ജനാധിപത്യ പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകുന്ന പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനാ വാജിദിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ്‌ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സേനയ്‌ക്കുള്ളില്‍ നടന്ന ഗൂഢാലോചന പട്ടാള നേതൃത്വം ഇടപെട്ടു പരാജയപ്പെടുത്തി. ‘മത ഭ്രാന്തന്മാരായ’ ചില സൈനിക ഉദ്യോഗസ്‌ഥരാണ്‌ അട്ടിമറിക്കു ശ്രമിച്ചതെന്നു സൈനിക വക്‌താവ്‌ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ്‌ മസൂദ്‌ റസാഖ്‌ അറിയിച്ചു. ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനാ വാജിദിന്റെ നേതൃത്വത്തിലുള്ള അവാമി ലീഗ്‌ സര്‍ക്കാരിനെ ജനുവരി 9, 10 തീയതികളില്‍ അട്ടിമറിക്കാനായിരുന്നു പദ്ധതി. ഗൂഢാലോചനയില്‍ പങ്കുള്ളതായി കരുതുന്ന  രണ്ടു മുന്‍ സൈനികോദ്യോഗസ്‌ഥരെ അറസ്‌റ്റ് ചെയ്‌തു. സംശയ നിഴലിലുള്ള 16 സൈനിക ഉദ്യോഗസ്‌ഥര്‍ ശക്‌തമായ നിരീക്ഷണത്തിലാണെന്നും മസൂദ്‌ റസാഖ്‌ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗ്രാമീണ്‍ ബാങ്ക് സ്ഥാപകന്‍ യൂനുസിനെ പുറത്താക്കിയ നടപടി : കോടതി വിധി മാറ്റി വെച്ചു

March 8th, 2011

muhammad-yunus-epathram

ധാക്ക : ഗ്രാമീണ്‍ ബാങ്ക് സ്ഥാപകന്‍ മുഹമ്മദ്‌ യൂനുസിനെ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും പുറത്താക്കി കൊണ്ട് സെന്‍ട്രല്‍ ബാങ്ക് പുറപ്പെടുവിച്ച ഉത്തരവിന് എതിരെ യുനുസ്‌ നല്‍കിയ ഹരജിയില്‍ വിധി പറയുന്നത് കോടതി മാറ്റി വെച്ചു.

മൈക്രോ ഫിനാന്സിംഗിന്റെ  സാദ്ധ്യതകള്‍ ലോകത്തിനു മുന്‍പില്‍ തുറന്നു കാണിക്കുകയും കുറഞ്ഞ വരുമാനക്കാരായ അനേകം പേര്‍ക്ക് ജീവിതത്തില്‍ തുണയാകുകയും ചെയ്തു  ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് 1983ല്‍ മുഹമ്മദ്‌ യൂനുസ്‌ തുടങ്ങിയ ഗ്രാമീണ്‍ ബാങ്ക്. ഈ വിജയത്തെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള വികസ്വര രാജ്യങ്ങളില്‍ മൈക്രോ ലോണ്‍ എന്ന ആശയം വന്‍ തോതില്‍ വ്യാപകമായി. 2006ല്‍ യുനുസിനും അദ്ദേഹത്തിന്റെ ബാങ്കിനും സമാധാനത്തിനുള്ള നോബല്‍ പുരസ്കാരവും ലഭിച്ചു.

muhammad-yunus-grameen-bank-epathramഗ്രാമീണ്‍ ബാങ്കിന്റെ വായ്പ ലഭിച്ചവരോടൊപ്പം യുനുസ്‌

എന്നാല്‍ സ്വന്തമായൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് യുനുസ്‌ നടത്തിയ ഒരു പരാമര്‍ശം അദ്ദേഹത്തെ പ്രധാന മന്ത്രി ഷെയ്ഖ്‌ ഹസീനയുടെ ശത്രുവാക്കി. ഇതേ തുടര്‍ന്നാണ് താന്‍ സ്ഥാപിച്ച സ്ഥാപനത്തില്‍ നിന്നും തന്നെ പുറത്താക്കി കൊണ്ടുള്ള നടപടി യുനുസിന് നേരിടേണ്ടി വന്നത്. യുനുസ്‌ ഗ്രാമീണ്‍ ബാങ്കിനെ തന്റെ സ്വകാര്യ സ്വത്ത്‌ പോലെയാണ് കൈകാര്യം ചെയ്യുന്നത് എന്നും ബാങ്ക് പാവങ്ങളുടെ രക്തം ഊറ്റിക്കുടിക്കുകയാണ് എന്നും ഹസീന ആരോപിച്ചു.

ഗ്രാമീണ്‍ ബാങ്ക് നികുതി വെട്ടിപ്പ്‌ നടത്തുന്നു എന്നും വിദേശ പണം ദുരുപയോഗം ചെയ്യുന്നു എന്നും യുനുസ്‌ പെന്‍ഷന്‍ പ്രായമായ 60 കഴിഞ്ഞിട്ടും തന്റെ സ്ഥാനത്ത്‌ തുടരുന്നു എന്നും ഒരു നോര്‍വീജിയന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത് വന്‍ വിവാദമായിരുന്നു.

25 ശതമാനം സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഗ്രാമീണ്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയി യുനുസ്‌ സ്വയം നിയമിതനായത് ബംഗ്ലാദേശ്‌ സെന്‍ട്രല്‍ ബാങ്കിന്റെ അനുമതി ഇല്ലാതെയാണ് എന്ന് സെന്‍ട്രല്‍ ബാങ്ക് പറയുന്നു. എന്നാല്‍ യുനുസ്‌ തല്‍സ്ഥാനത്ത് തുടരുന്നതിന് നിയമ തടസ്സങ്ങളൊന്നും ഇല്ല എന്നും സെന്‍ട്രല്‍ ബാങ്കിന്റെ ഉത്തരവ്‌ നിയമവിരുദ്ധമാണ് എന്നുമാണ് യുനുസിന്റെ അഭിഭാഷകര്‍ വാദിക്കുന്നത്.

ഒന്‍പത് ഗ്രാമീണ്‍ ബാങ്ക് ഡയറക്ടര്‍മാര്‍ യുനുസിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്ത്‌ വന്നിട്ടുണ്ട്.

കേസിന്റെ വിധിയ്ക്കായി ലോകം ഉറ്റുനോക്കുകയാണ്.

ഫോട്ടോ : Copyright © Grameen Bank Audio Visual Unit, 2006

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബംഗ്ലാദേശിന്റെ മണ്ണില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം അനുവദിക്കില്ല : ഹസീന

January 13th, 2010

sheikh-haseenaഡല്‍ഹി : കഴിഞ്ഞ ഏതാനും മാസങ്ങളായി മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്ത്യാ ബംഗ്ലാദേശ് നയതന്ത്ര ബന്ധങ്ങളെ ഊട്ടി ഉറപ്പിച്ചു കൊണ്ട് ഇന്ത്യയും ബംഗ്ലാദേശും അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചു. പരസ്പരമുള്ള നിയമ സഹായം, കുറ്റവാളികളെ കൈമാറല്‍, ഭീകരതയ്ക്കും, കുറ്റകൃത്യങ്ങള്‍ക്കും, മയക്കു മരുന്ന് കള്ളക്കടത്തിനും എതിരെയുള്ള പോരാട്ടത്തില്‍ സഹകരണം, സാംസ്കാരിക രംഗത്തെ സഹകരണം എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ഇരു രാജ്യങ്ങളും പരസ്പരം സഹകരിക്കാന്‍ തയ്യാറാവുന്നത്.
 
ബംഗ്ലാദേശ് മണ്ണ് ഇന്ത്യക്കെതിരെ ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചു. ഷെയ്ഖ് ഹസീനയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മാത്രമല്ല, പ്രദേശത്തെ മുഴുവന്‍ സമാധാനത്തിനും സഹകരണത്തിനും പ്രചോദനമാകും എന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായി വിദേശ കാര്യ സെക്രട്ടറി നിരുപമ റാവു പറഞ്ഞു. ഇരു രാജ്യങ്ങളിലും അധികാര മാറ്റം നടന്നാലും നില നില്‍ക്കുന്ന ദീര്‍ഘ കാല സഹകരണ സംവിധാനങ്ങളാണ് ഈ കരാറുകളിലൂടെ ലക്ഷ്യമാക്കുന്നത് എന്ന്‍ അധികൃതര്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »


« നിയന്ത്രണ രേഖ ലംഘിച്ച് ചൈന ഇന്ത്യയുടെ ഭൂമി കയ്യേറി
കളിപ്പാട്ടങ്ങളില്‍ വിഷാംശമെന്ന് പഠന റിപ്പോര്‍ട്ട്‌ »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine