ധാക്ക: ഇന്ത്യയും ബംഗ്ളാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നത് അടക്കമുള്ള സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചു. തീവ്രവാദത്തിനെതിരെ ഇരു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കുവാനും കുറ്റവാളികളെ പരസ്പരം കൈമാറുന്നതിനുമാണ് കരാർ. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുമായി ബംഗ്ളാദേശ് ആഭ്യന്തര മന്ത്രി മുഹിയുദ്ദീന്‍ ഖാന്‍ ആലംഗീര്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ഇരുവരും കരാറില്‍ ഒപ്പു വെച്ചത്. കൂടാതെ ഇരു രാജ്യങ്ങളിലെയും പൌരന്മാര്‍ക്ക് ഇരു രാജ്യങ്ങളിലേക്കും പോകുന്നതിനുള്ള യാത്രാ കരാറിലും ഇരു രാജ്യങ്ങളും ഭേദഗതി വരുത്തി. തിങ്കളാഴ്ചയാണ് ഷിന്‍ഡെ രണ്ടു ദിവസത്തെ ബംഗ്ളാദേശ് പര്യടനത്തിനെത്തിയത്. ബംഗ്ളാദേശ് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് ഗൗഹര്‍ റിസ്വി, കേന്ദ്ര മന്ത്രി ശംസുല്‍ ഹഖ് തുക്കു, ബംഗ്ളാദേശ് ഹൈക്കമ്മീഷണര്‍ താരിഖ് എ. കരീം, ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കജ് ശരണ്‍ എന്നിവരുമായും ഷിന്‍ഡെ ചര്‍ച്ചകൾ നടത്തി.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, നിയമം, ബംഗ്ലാദേശ്