കറാച്ചി : മുംബൈ ഭീകരാക്രമണക്കേസിൽ പ്രതി ഹാഫിസ് സഈദിന് 32 വർഷം കൂടി തടവു ശിക്ഷ. ഭീകര സംഘടന കൾക്ക് സാമ്പത്തിക സഹായം നൽകിയ കേസുകളിലാണ് പാക്കിസ്ഥാന്‍ ഭീകര വിരുദ്ധ കോടതി യുടെ വിധി. ഇയാളുടെ സ്വത്തുക്കള്‍ എല്ലാം കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു.
ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയ കേസിൽ 2020 ലും ഹാഫിസിനെ 15 വർഷം തടവിന് ശിക്ഷിച്ചിരുന്നു. മുംബൈ ഭീകര ആക്രമണ ത്തിന്‍റെ മുഖ്യ ആസൂത്രകനും ജമാഅത്തു ദ്ദഅവ സ്ഥാപകനുമാണ് ഹാഫിസ്.
- മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സ്മരണാഞ്ജലി
- ഹാഫിസ് സഈദിനെ ഭീകര വാദിയായി പ്രഖ്യാപിച്ചു
- ഹാഫിസ് സഈദിനെ അറസ്റ്റു ചെയ്യണം : അമേരിക്കയുടെ മുന്നറിയിപ്പ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, കുറ്റകൃത്യം, തീവ്രവാദം, പാക്കിസ്ഥാന്‍