കറാച്ചി: പാക്കിസ്ഥാനില്‍ ഹിന്ദു സമുദായക്കാരായ നാലു ഡോക്ടര്‍മാരെ ഒരു സംഘം വെടി വെച്ചു കൊലപ്പെടുത്തി. ഡോ. അശോക്, ഡോ. നരേഷ്, ഡോ. അജിത്, ഡോ. സത്യപാല്‍ എന്നിവരാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. സിന്ധ് പ്രവിശ്യയിലെ ഷിക്കാപൂര്‍ ജില്ലയിലെ ചാക്ക് നഗരത്തിലെ ഒരു ആസ്പത്രിയിലാണ് സംഭവം. അക്രമികളില്‍ രണ്ടു പേര്‍ പിടിയിലായതായാണ് സൂചന. ഒരു ഹിന്ദു പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പാക്കിസ്ഥാനില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരികയാണ്. ജീവനും സ്വത്തുക്കള്‍ക്കും ശക്തമായ ഭീഷണിയാണ് ഈ സമുദായത്തില്‍ നിന്നുമുള്ളവര്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് പാക്കിസ്ഥാന്‍ ഹിന്ദു കൌണ്‍സില്‍ അധ്യക്ഷന്‍ ഡോ.രമേഷ് കുമാര്‍ ആരോപിച്ചു. പര്‍വേസ് മുഷറഫ് പാക്കിസ്ഥാന്‍ പ്രസിഡണ്ടായിരുന്ന കാലത്ത് ന്യൂനപക്ഷങ്ങള്‍ കൂടുതല്‍ സുരക്ഷിതരായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, തീവ്രവാദം, പാക്കിസ്ഥാന്‍, മനുഷ്യാവകാശം
ഹിന്ദു എന്ന് തലക്കെട്ട് കൊടുക്കാതെ ഡോ.ക്ടര്‍മര്‍ കൊല്ലപ്പെട്ടു എന്ന് പറഞ്ഞാല്‍ പൊരെ.
ഗുജറാത്തും, ഒറീസ്സയും ചര്‍ച്ച ചെയ്യപ്പെട്ടത് മതത്തിന്റെ പേരില്‍ ആണല്ലോ. പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളായതിനാല്‍ ഹിന്ദു ഡോക്ടര്‍മാര്‍ കൊല്ലപ്പെട്ടു എന്ന് വരുന്നത്.
ഒരു ഹിന്ദു രാഷ്ട്രത്തില്‍ മുസ്ലിമിനു കിട്ടുന്നതിന്റെ നൂറിലൊരു ശതമാനം പരിഗണന പോലും മുസ്ലീം രാഷ്ടത്തില്‍ ഹിന്ദുക്കള്‍ക്ക് കിട്ടുന്നില്ല എന്നത് മുസ്ലിം സഹോദര്‍ അറിയുന്നുണ്ടോ?? ചിലപ്പോള്‍ നിങ്ങള്‍ പറയും . ഹിന്ദുവിനു പോയിട്ട് മുസ്ലിമിനു പോലും ജീവിക്കാന്‍ വയ്യ . അപ്പോഴാ നിങ്ങടെ ഒണക്ക ക്കാര്യം.