വാഷിംഗ്ടണ്‍ : പാക്കിസ്ഥാനെ പരസ്യമായി വിമര്‍ശിച്ചും ഇന്ത്യയെ പരോക്ഷമായി അനുകൂലിച്ചും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. തീവ്രവാദികള്‍ക്ക് താവളമൊരുക്കുന്നത് പാക്കിസ്ഥാന്‍ ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. യു.എസ് സൈന്യം അഫ്ഗാനില്‍ തന്നെ തുടരുമെന്നും ട്രംപ് അറിയിച്ചു.
പാക്കിസ്ഥാന്റെ ഈ നയം ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും തീവ്രവദികളെ സംരക്ഷിക്കുന്നത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാന് അവരുടേതായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിന് അമേരിക്ക പിന്തുണയ്ക്കുമെന്നും ഇതിനു വേണ്ടി ഇന്ത്യ കോടിക്കണക്കിന് ഡോളറാണ് ചെലവിടുന്നതെന്നും ട്രംപ് അറിയിച്ചു.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്ത്യ, തീവ്രവാദം, പാക്കിസ്ഥാന്‍