ധാക്ക : കനത്ത മഴയെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിലും ഉരുൾ പൊട്ടലിലും പെട്ട് ബംഗ്ലാദേശിൽ 100 ഓളം പേർ കൊള്ളപ്പെട്ടു. ഒന്നര ലക്ഷത്തോളം ആളുകൾക്ക് കിടപ്പാടം നഷ്ടമായി. മഴക്കാലത്ത് ഇത്തരം കനത്ത മഴകൾ ഇവിടെ പതിവുള്ളതാണ്. എന്നാൽ ഇത്തവണത്തെ മഴ കഴിഞ്ഞ കുറേ വർഷങ്ങളിൽ വെച്ച് എറ്റവും ശക്തമായതാണ് എന്ന് അധികൃതർ പറയുന്നു. ചിറ്റഗോങ്ങ് പ്രദേശത്താണ് 15 പേർ കൊല്ലപ്പെട്ടത്. മറ്റുള്ളവർ ചിറ്റഗോങ്ങ് ഹിൽ ട്രാക്ട് എന്ന് അറിയപ്പെടുന്ന പ്രദേശത്തും. ഉരുൾ പൊട്ടലിൽ കുടുങ്ങി കഴിയുന്ന ആളുകൾ മലമ്പ്രദേശങ്ങളിൽ ഇനിയും ഉണ്ടാവാം എന്ന് അധികൃതർ അനുമാനിക്കുന്നു. കഴിഞ്ഞ 5 ദിവസമായി ഇടതടവില്ലാതെ പെയ്യുന്ന മഴ ഈ പ്രദേശങ്ങളിലേക്കുള്ള വഴി മുടക്കിയിരിക്കുകയാണ്. ചിറ്റഗോങ്ങിലേക്കുള്ള തീവണ്ടി ഗതാഗതം നിർത്തി വെച്ചിട്ടുണ്ട്. റൺവേ ഭാഗികമായി നശിച്ചതിനെ തുടർന്ന് ചിറ്റഗോങ്ങ് വിമാനത്താവളം അടച്ചു. അടുത്ത ദിവസങ്ങളിൽ കൂടുതൽ ശക്തമായ മഴ ഉണ്ടാവും എന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് സ്ഥിതി ഗതികൾ കൂടുതൽ വഷളാക്കും എന്ന് അധികൃതർ ഭയക്കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കാലാവസ്ഥ, ദുരന്തം, ബംഗ്ലാദേശ്