യൂറോപ്പിലെ വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രവും ഇറ്റലിയിലെ പ്രധാന നഗര വുമായ വെനീസില്‍ തുടര്‍ച്ചയായി ഉണ്ടായി കൊണ്ടിരിക്കുന്ന വെള്ളപ്പൊക്ക ത്തില്‍ പ്രധാന സന്ദര്‍ശക കേന്ദ്രമായ സെന്റ് മാര്‍ക്ക് സ്‌ക്വയര്‍ താല്‍ക്കാലികമായി അടച്ചു. യു. എന്‍. പൈതൃക പട്ടിക യില്‍ ഇടം നേടിയ വെനീസ് നഗര ത്തില്‍ എത്തുന്ന സന്ദര്‍ശ കരും പ്രദേശ വാസി കളും മുട്ടോളം വെള്ളത്തിലാണ് യാത്ര ചെയ്യുന്നത്.
ഒരു ആഴ്ചക്കിടെ മൂന്നാം തവണ യാണ് വെള്ളപ്പൊക്കം. കച്ചവട കേന്ദ്ര ങ്ങളി ലും ഹോട്ടലു കളിലും വെള്ളം കയറുകയും ജന ജീവിതം ദുസ്സഹമാവുകയും ചെയ്തു. വെള്ള പ്പൊക്ക ത്തിന് കാരണം കടലില്‍ ഉണ്ടായ കനത്ത വേലിയേറ്റ ങ്ങളാണ്. നദികളിലെ ജലനിരപ്പ് ആറടി യോളം ഉയർന്നു. നഗരത്തിൻെറ 70 ശതമാനത്തോളം വെള്ളം കയറി എന്നാണ് റിപ്പോര്‍ട്ടു കള്‍.
- pma