ടെഹ്‌റാന്‍ : വടക്കു പടിഞ്ഞാറന്‍ ഇറാനില്‍ 6.4, 6.3 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളില്‍ ചുരുങ്ങിയത് 227 പേരെങ്കിലും മരിച്ചു. 1,300-ല്‍ പരം പേര്‍ക്ക് പരിക്കുണ്ട്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. തബ്‌രിസ്, അഹാര്‍, എന്നീ നഗരങ്ങളിലാണ് ശക്തമായ ചലനങ്ങള്‍ ഉണ്ടായത്. ഇരുപതോളം തുടര്‍ ചലനങ്ങളാണ് ഉണ്ടായത്. 60-ഓളം ഗ്രാമങ്ങള്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു. തബ്‌രിസിന് 60 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് പ്രാദേശിക സമയം 4.53-നാണ് ആദ്യ ഭൂചലനമുണ്ടായത്. കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഹാരിസ്, വര്‍സാഗാന്‍ എന്നിവിടങ്ങളിലും വന്‍ നാശ നഷ്ടങ്ങളുണ്ടായി. വൈദ്യുതിയും റോഡുകളും പാടെ തകരാറില്‍ ആയതിനാല്‍ രക്ഷാ പ്രവർത്തനത്തിന് തടസ്സമാകുന്നു.
- ഫൈസല്‍ ബാവ