ലണ്ടന്‍ : ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രിയായി ചുമതലയേറ്റു. ബ്രിട്ടനില്‍ പ്രധാന മന്ത്രി പദ ത്തില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന സവിശേഷതയും ഇദ്ദേഹത്തിന് സ്വന്തം.
കിഴക്കൻ ആഫ്രിക്കയിൽ നിന്നും ബ്രിട്ടണില്‍ കുടിയേറിയ ഇന്ത്യൻ മാതാ പിതാക്കളുടെ മകനായി 1980 മെയ് 12 ന് സതാംപ്ടണിൽ ജനിച്ച സുനക്, വിൻചെസ്റ്റർ കോളേജില്‍ നിന്നും വിദ്യാഭ്യാസം നേടി. തുടർന്ന് ഓക്സ് ഫോഡിലെ ലിങ്കൺ കോളേജിൽ തത്ത്വ ചിന്ത, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നിവ യില്‍ ബിരുദമെടുത്തു. പിന്നീട് സ്റ്റാൻഫോഡ് യൂണി വേഴ്സിറ്റിയില്‍ നിന്നും എം. ബി. എ. കരസ്ഥമാക്കി. 2015 ലെ പൊതു തെരഞ്ഞെടുപ്പിൽ റിച്ച് മോണ്ടിലേക്ക് (യോർക്ക്) തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർലമെന്‍ററി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സേവനം അനുഷ്ഠിച്ചു.
ഋഷി സുനകിന്‍റെ ഭാര്യ അക്ഷത മൂർത്തി, ഇൻഫോസിസ് സ്ഥാപകനും ഇന്ത്യൻ കോടീശ്വരനു മായ വ്യവസായി എൻ. ആർ. നാരായണ മൂർത്തിയുടെ മകളാണ്.
- Rishi Sunak Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, പ്രവാസി, ബഹുമതി, ബ്രിട്ടണ്, ബ്രിട്ടന്