ടെഹ്‌റാന്‍: യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാനെതിരെ ഉപരോധം പ്രഖ്യാപിച്ച നിലക്ക് അവര്‍ക്ക് ഇനി എണ്ണ വില്‌ക്കേണ്ട ആവശ്യം ഇറാനില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് അഹമ്മദി നെജാദ് പറഞ്ഞു. പ്രതിവര്‍ഷം 20,000 കോടി ഡോളറിന്റെ എണ്ണവ്യാപാരമാണ് ഇറാന്‍ നടത്തുന്നത്‍. അതില്‍ വെറും 2400 കോടി ഡോളറിന്റെ വ്യാപാരം മാത്രമാണ് യൂറോപ്യന്‍ യൂണിയനുമായുള്ളത്. അത് ഇറാന്‍ ആകെ നടത്തുന്ന എണ്ണ വ്യാപാരത്തിന്‍റെ 10 ശതമാനമേ വരൂ, മുന്‍കാലങ്ങളില്‍ ഇത് മൊത്തം വ്യാപാരത്തിന്റെ 90 ശതമാനവും യൂറോപ്യന്‍ യൂണിയനിലേക്കായിരുന്നു ഇന്ന് ആ സ്ഥിതി മാറി അതിനാല്‍ ഇറാന്റെ വളര്‍ച്ചയെ തടയാന്‍ ഉപരോധങ്ങള്‍ക്കാവില്ല. ഇറാനുമേല്‍ യൂറോപ്യന്‍ യൂണിയന്‍ എണ്ണ ഉപരോധം പ്രഖ്യാപിച്ചതിനോട് കെര്‍മാന്‍ നഗരത്തില്‍ പ്രതികരി ക്കുകയായിരുന്നു അഹമദി നെജാദ്.
- ന്യൂസ് ഡെസ്ക്