ഏതന്‍സ്: പ്രമുഖ ഗ്രീക്ക് ചലച്ചിത്രകാരന്‍ തിയോ എയ്ഞ്ചലോ പൌലോ(76) ബൈക്കപകടത്തില്‍ മരിച്ചു. തീരദേശ നഗരമായ പൈറിയെസില്‍ “ദി അദര്‍ സീ” എന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. മോട്ടോര്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ തിയോ എയ്ഞ്ചലോയെ ഏതന്‍സിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതത്തെ തുടര്‍ന്നുണ്ടായ രക്തശ്രാവമാണ് മരണകാരണമായത്. 1935 ഏപ്രിലിലാണ് തിയോ ജനിച്ചത്.
ഗ്രീക്ക് സിനിമയിലെ നവതരംഗത്തിനു തുടക്കമിട്ടതില്‍ പ്രമുഖ സ്ഥാനമാണ് തിയോക്കുള്ളത്. 1998-ല്‍ അദ്ദേഹം സംവിധാനം ചെയ്ത ഏറ്റേണിറ്റി ആന്റ് എ ഡേ എന്ന ചിത്രത്തിനു കാന്‍ മേളയില്‍ പാം ഡി ഓര്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1980-ല്‍ വെനീസ് മേളയില്‍ അലക്സാണ്ടര്‍ ദ ഗ്രേറ്റ് എന്ന ചിത്രം ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം നേടി. ദ ഹണ്ടേഴ്സ്,ഏറ്റേണിറ്റി ആന്റ് എ ഡേ, അലക്സാണ്ടര്‍ ദ് ഗ്രേറ്റ്, ദ ട്രാവലിങ്ങ് പ്ലെയേഴ്സ്, ഡെയ്സ് ഓഫ് 36 തൂടങ്ങി പതിനഞ്ചോളം ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ദുരന്തം, ബഹുമതി