ഇസ്ലാമാബാദ് : കൊറോണ വൈറസ് വ്യാപനം തടയു വാന്‍ പാക്കിസ്ഥാനില്‍ ഏര്‍പ്പെടു ത്തിയ നിയന്ത്രണങ്ങള്‍ നീക്കണം എന്ന് പാക്ക് സുപ്രീം കോടതി വിധി.
കൊറോണ ഒരു പകര്‍ച്ച വ്യാധി അല്ല എന്നു പറഞ്ഞ കോടതി, കൊറോണക്ക് എതിരെ യുള്ള പ്രവര്‍ത്തന ങ്ങള്‍ക്ക് വേണ്ടി എന്തിനാണ് അധികമായി പണം ചെലവാക്കുന്നത് എന്നും സര്‍ക്കാരിനോട് ചോദിച്ചു.
സുപ്രീം കോടതി സ്വമേധയാലുള്ള ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി യുടെ അധി കാരം ഉപയോഗിച്ച് ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവ് ഇറക്കിയത്. സുപ്രീം കോടതി ഉത്തരവിനെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്തു.
ആരോഗ്യ വകുപ്പിന്ന് എതിര്‍പ്പില്ല എങ്കില്‍ ഷോപ്പിംഗ് മാളുകള്‍ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കണം എന്നും കോടതി ആവശ്യപ്പെട്ടു. രാജ്യത്തെ നിയന്ത്ര ണങ്ങള്‍ പെട്ടെന്ന് നീക്കം ചെയ്യുന്ന തിനെ ഡോക്ടര്‍ മാരും മറ്റു ആരോഗ്യ പ്രവര്‍ത്ത കരും വിമര്‍ശിച്ചു.
ആരോഗ്യ സംവിധാനം തകരുകയും പെട്ടെന്ന് വൈറസ് വ്യാപനം ഉണ്ടാവും എന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് കൊറോണ വ്യാപനം പ്രതീക്ഷിച്ച രീതിയില്‍ ഉയര്‍ന്നിട്ടില്ല എന്നതി നാല്‍ ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കും എന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ദേശീയ സുരക്ഷ, പാക്കിസ്ഥാന്‍, മനുഷ്യാവകാശം, വിവാദം, വൈദ്യശാസ്ത്രം