പ്രവാസ ഭൂമിക യിലെ സാമൂഹിക- ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തെ ഹരിത നക്ഷത്ര മായ് തിളങ്ങുന്ന കെ. എം. സി. സി. യുടെ യു. എസ്. എ. – കാനഡ ചാപ്റ്റര്‍ ഈ കൊറോണ ക്കാലത്ത് നടത്തിയ പ്രവര്‍ത്തന ങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി എം. പി. യുടെ അഭി നന്ദനം.
“ഈ മഹാ പകർച്ച വ്യാധി യുടെ സമയ ത്ത് മാനുഷികത ഏറ്റവും നന്നായി ഉയർത്തി പ്പിടിച്ച ഉജ്ജ്വലമായ സേവന ത്തിന് നേതൃത്വം നൽകിയ കേരള മുസ്ലിം കൾച്ചറൽ സെന്റ റിനെ (കെ. എം. സി. സി.) ആത്മാർഥമായി അഭിനന്ദിക്കുന്നു.
ഒരോ സ്ഥല ത്തെയും മുൻ നിര ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്ന തിനായി നിർണ്ണായക സമയത്തു വൻ തോതിൽ വിഭവ ങ്ങൾ സമാഹരിച്ചു വിതരണം ചെയ്തത് വലിയ പ്രശംസ അർഹിക്കുന്നു. ഏറ്റവും വെല്ലു വിളി നിറഞ്ഞ ഈ പ്രതിസന്ധി സാഹ ചര്യ ങ്ങളിൽ പോലും സേവനം അനുഷ്ഠിക്കുന്ന വ്യക്തികളും സംഘടനയും നമ്മെ വളരെ മുന്നില്‍ എത്തിച്ചിട്ടുണ്ട്.
അത്തരം ശ്രമങ്ങൾ ഏറ്റവും ദുർബ്ബലര്‍ ആയവരിലേക്ക് എത്തിച്ചേർക്കു ന്നതിന്റെ മുന്നിൽ കെ. എം. സി. സി. ആണെന്ന് അറിഞ്ഞതിൽ സന്തോഷി ക്കുന്നു” അഭിനന്ദന സന്ദേശത്തില്‍ രാഹുല്‍ ഗാന്ധി എം. പി. കുറിച്ചിട്ടു.
അദൃശ്യ ശത്രുവിന് എതിരായ ഒരു കൂട്ടായ പോരാട്ട ത്തിന് ജീവിത ത്തി ന്റെ നാനാ തുറ കളില്‍ ഉള്ളവരുടെ പിന്തുണ യും പങ്കാളി ത്തവും ആവശ്യമാണ് എന്ന ഓർമ്മ പ്പെടു ത്ത ലാണ് ഈ മഹാ മാരി തരുന്നത്. ദാന ത്തിന്റെയും ദയ യുടെ യും മനോഭാവത്തെ ഊർജ്ജ്വ സ്വലം ആക്കുന്നത്തിൽ കെ. എം. സി. സി. മാതൃക ആവുന്ന തിൽ അതിയായ സന്തോഷം.
പ്രവർത്തകരുടെ അർത്ഥ വത്തായ സേവന മനോ ഭാവ മാണ് എല്ലാത്തിനും പിന്നിൽ. കെ. എം. സി. സി. യു. എസ്. എ. – കാനഡ ചാപ്റ്ററിനെ പ്രത്യേകമായി അഭിനന്ദി ക്കുക യാണ് എന്നും രാഹുൽ ഗാന്ധി കൂട്ടി ച്ചേർത്തു.
ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ ഈദുൽ ഫിത്വർ ആഘോഷി ക്കുന്ന വേള യിൽ എല്ലാ സഹോദര ങ്ങൾക്കും പെരുന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് രാഹുല്‍ ഗാന്ധി സന്ദേശം അയച്ചത്.
കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ യും കാനഡ യിലെ വിശ്വാസി കൾ ക്ക് ഈദ് സന്ദേശം നൽകി.
– തയ്യാറാക്കിയത് : അബ്ദുല്‍ മുജീബ്
Tag : K M C C
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, കാനഡ, പ്രവാസി, സാമൂഹ്യ-സേവനം