കിം ജോംഗ് ഉന്‍ : ആരോഗ്യ നില മോശം എന്ന് യു. എസ്. മാധ്യമങ്ങള്‍

April 21st, 2020

north-korea-leader-kim-jong-un-in-grave-danger-after-heart-surgery-ePathram
സോള്‍ : ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ അതീവ ഗുരുതരാവസ്ഥയില്‍ എന്ന് റിപ്പോർട്ട്. യു. എസ്. രഹസ്യാന്വേഷണ വിഭാഗ ത്തിന്റെ റിപ്പോര്‍ട്ടു കളെ അടി സ്ഥാനമാക്കി അന്താരാഷ്ട്ര മാധ്യമ ങ്ങളാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

കിം ജോംഗ് ഉന്‍ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ എന്ന വാര്‍ത്ത ദക്ഷിണ കൊറിയന്‍ പ്രദേശിക പത്രംപ്രസിദ്ധീ കരിച്ചിരുന്നു. അവസാനമായി കിം മാധ്യമങ്ങളെ അഭി മുഖീകരിച്ചത് ഏപ്രിൽ 11 ന് ആയിരുന്നു. അതിനു ശേഷം കിം പൊതു വേദികളിൽ എത്തി യിട്ടില്ല.

ഏപ്രിൽ 12 ന് കിമ്മിനു ഹൃദയ ശസ്ത്രക്രിയ നടന്നു എന്നും അതിനു ശേഷം ആരോഗ്യ സ്ഥിതി ഗുരുതരം ആണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചു എന്നുമാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍ ഇക്കാര്യ ങ്ങളെ കുറിച്ച് സ്ഥിരീകരണം നല്‍കു വാന്‍ ദക്ഷിണ കൊറിയ ഇതു വരെ രംഗ ത്തു വന്നിട്ടില്ല.

പിതാവ് കിംഗ് യോംഗ് ഇല്‍ മരിച്ചതിനെ തുടര്‍ ന്ന് 2011 ഡിസംബറില്‍ ആയിരുന്നു കിം ജോംഗ് ഉന്‍ ഭരണ സാരഥ്യം ഏറ്റെടുത്തത്.

ഉത്തര കൊറിയ യുടെ സ്ഥാപകന്‍ കിം ഇല്‍ സുംഗി ന്റെ ജന്മ ദിനം എപ്രില്‍ 15 ന് രാജ്യം വളരെ പ്രാധാന്യ ത്തോടെ ആഘോഷിച്ചു വരുന്നുണ്ട്. കിം ജോംഗ് ഉന്നി ന്റെ മുത്തച്ഛന്‍ കൂടിയാണ് ഇദ്ദേഹം.

ഉത്തര കൊറിയ യുടെ ചരിത്രത്തില്‍ വളരെ പ്രധാന പ്പെട്ട ഈ ആഘോഷ ത്തില്‍ നിന്നും കിം ഇതുവരെ മാറി നിന്നിട്ടില്ല. ഇപ്രാവശ്യം കിമ്മി ന്റെ അസാന്നിദ്ധ്യ മാണ് ഇപ്പോള്‍ മാധ്യമ ങ്ങളില്‍ ചര്‍ച്ച ചെയ്യ പ്പെടുന്നതും അദ്ദേഹം രോഗ ബാധിത നാണ് എന്നു പറയുന്നതിനും കാരണം.

Wiki : Kim Jong un

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഡോണാൾഡ് ട്രംപ് – കിം ജോംഗ് ഉന്‍ ഉച്ച കോടി ഈ മാസം അവസാനം

February 7th, 2019

america korea-epathram
വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്, ഉത്തര കൊറിയന്‍ ഭരണാധി കാരി കിം ജോംഗ് ഉന്‍ എന്നിവര്‍ തമ്മി ലുള്ള രണ്ടാം വട്ട കൂടിക്കാഴ്ച ഫെബ്രു വരി 27, 28 തീയ്യതി കളിൽ വിയറ്റ് നാമില്‍ വെച്ച് നടക്കും.

കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഉച്ച കോടി യുടെ വിവരം യു. എസ്. കോൺ ഗ്രസ്സി ലാണ് ട്രംപ് പ്രഖ്യാ പിച്ചത്.

ഇവര്‍ തമ്മിലുള്ള ആദ്യ ഉച്ച കോടി കഴിഞ്ഞ വർഷം സിംഗപ്പുരില്‍ നടന്നിരുന്നു. ഉത്തര കൊറിയ യുടെ ആണ വ നിരാ യുധീ കരണ വിഷയം തന്നെയാണ് വിയറ്റ് നാം ചര്‍ച്ച യിലും ഉണ്ടാവുക എന്നറിയുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഉത്തര കൊറിയ യിലെ ആണവ പരീക്ഷണ ശാല അടച്ചു പൂട്ടും

April 29th, 2018

North-Korea-Nuclear-epathram
സോള്‍ : ഉത്തര കൊറിയ യിലെ ആണവ പരീക്ഷണ ശാല മെയ് മാസ ത്തിൽ അടച്ചു പൂട്ടും എന്ന് കിം ജോങ് ഉന്‍.

ദക്ഷിണ കൊറിയ യിലെയും അമേരിക്ക യിലെ യും വിദഗ്ധരു ടെയും മാധ്യമ പ്രവര്‍ത്തക രുടെയും സാന്നിദ്ധ്യ ത്തിൽ ആയിരിക്കും മെയ് മാസത്തോടെ ആണവ പരീ ക്ഷണ ശാല അടച്ചു പൂട്ടുക.

സുതാര്യത ക്കു വേണ്ടി യാണ് മാധ്യമ പ്രവര്‍ ത്തകരെ യും വിദഗ്ധ രെയും ക്ഷണി ക്കുന്നത് എന്നും കിം ജോങ് ഉന്‍ വാഗ്ദാനം ചെയ്തതായി ദക്ഷിണ കൊറിയൻ നേതാവ് മൂന്‍ ജേ ഇന്‍ അറി യിച്ചു.

പരി പൂര്‍ണ്ണ ആണവ നിരായൂധീ കരണം ലക്ഷ്യം വെച്ച് ഉത്തര കൊറിയയും ദക്ഷിണ കൊറിയ യും സഹ കരി ച്ചു നടത്തിയ ഉച്ച കോടി യിലാണ് കിം ജോങ് ഉന്‍ വാഗ്ദാനം ചെയ്തത് എന്ന് പ്രമുഖ ചാനലായ സി. എൻ. എൻ. പുറത്തു വിട്ടി രുന്ന വാർത്തയിൽ പറയുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആണവ മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെച്ചതായി ഉത്തര കൊറിയ

April 21st, 2018

korea_epathram

പ്യോങ് യാങ് : ദക്ഷിണ കൊറിയയുമായി സമാധാന ചർച്ചകൾ നടക്കാനിരിക്കേ നിർണായക നീക്കവുമായി ഉത്തര കൊറിയ. ആണവ പരീക്ഷണങ്ങൾ നടക്കുന്ന കേന്ദ്രങ്ങൾ അടച്ചുപൂട്ടിയെന്നും ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെച്ചെന്നും ഉത്തര കൊറിയ പ്രഖ്യാപിച്ചു. അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങൾ ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.

ആണവ-മിസൈൽ സാങ്കേതിക വിദ്യയിൽ രാജ്യം പൂർണ്ണത കൈവരിച്ചെന്നും ഇനി പരീക്ഷണത്തിന്റെ ആവശ്യമില്ലെന്നും ഉത്തര കൊറിയൻ ഭരണാധികാരി അറിയിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും മേഖലയിലെ സമാധാനം മുൻ നിർത്തിയുമാണ് തീരുമാനം.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആണവായുധ പരീക്ഷണം : ഉത്തര കൊറിയ യില്‍ ടണൽ തകർന്ന് 200 മരണം

October 31st, 2017

North-Korea-Nuclear-epathram
ടോക്കിയോ : ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്ന കിൽജു പട്ടണ ത്തിലെ പുങ്‌ഗിയേ–റിക്കു സമീപം സെപ്റ്റംബർ ആദ്യ വാര മാണു സംഭവം. രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യപ്പെട്ട സെപ്റ്റം ബർ മൂന്നിലെ ഹൈഡ്രജൻ ബോംബ് പരീ ക്ഷണ ത്തിനു പിന്നാലെ യായിരുന്നു ഇത്. സെപ്റ്റംബര്‍ മൂന്നിന് ഉത്തര കൊറിയ നട ത്തിയ ആറാം ആണവ പരീക്ഷണമാണ് അപ കട ത്തിന്റെ മൂല കാരണം എന്നാണ് കണക്കു കൂട്ടുന്നത്.

1945 ല്‍ അമേരിക്ക ഹിരോഷിമ യില്‍ ഇട്ട ആറ്റം ബോംബി നെക്കാള്‍ ആറ്ഇരട്ടി ശക്തിയുള്ള ഹൈഡ്ര ജന്‍ ബോംബ് ആണ് ഉത്തര കൊറിയ സെപ്റ്റം ബറില്‍ പരീ ക്ഷിച്ചത്.

ആദ്യം ഉണ്ടായ അപകട ത്തില്‍ ഏക ദേശം100 ആളു കളാണ് കൊല്ല പ്പെട്ടത്. തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം പുരോ ഗമി ക്കുന്ന തിനിടെ വീണ്ടും ടണല്‍ തകരു ക യായിരുന്നു. ഇതേ തുടര്‍ന്നാണ് മരണ സംഖ്യ 200 ആയി ഉയര്‍ന്നത്.

ജപ്പാൻ തലസ്ഥാന മായ ടോക്കിയോ വിൽ പ്രവർത്തി ക്കുന്ന ആസാഹി ടി. വി. യാണു പേരു വെളിപ്പെടു ത്തു വാൻ തയ്യ റാ കാത്ത ഉത്തര കൊറി യൻ അധികൃ തരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അമേരിക്കയും ഉത്തര‍ കൊറിയയും നേർക്കുനേർ

April 3rd, 2013
america korea-epathram

സോള്‍: കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നു. ഇരു കൊറിയകളും നടത്തി വരുന്ന  പ്രകോപനപരമായ നീക്കത്തിനു പിന്നാലെ  അമേരിക്കയും കക്ഷി ചേർന്നതോടെ സംഘർഷാവസ്ഥക്കുള്ള സാധ്യത വർധിച്ചു. രാജ്യത്തെ പ്രധാന ആണവ റിയാക്ടർ ആയ യങ്‌ബ്യോണ്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. 2007 മുതല്‍ അടച്ചിട്ട ആണവ റിയാക്ടറാണ് ഇത്.

അതോടെ ദക്ഷിണ കൊറിയയുടെ സുരക്ഷ എന്ന പേരിൽ യുദ്ധക്കപ്പലും സമുദ്ര റഡാര്‍ സംവിധാനവുമടങ്ങുന്ന സൈനിക സന്നാഹങ്ങളുമായി അമേരിക്ക ഉത്തര കൊറിയന്‍ സമുദ്രാതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ഈയിടെ ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി  സൈനികാഭ്യാസങ്ങൾ നടത്തി ഉത്തര കൊറിയയെ കൂടുതൽ പ്രകോപിപ്പിച്ചതിന് പിന്നാലെയാണ് അമേരിക്ക കൂടുതല്‍ യുദ്ധ സന്നാഹങ്ങള്‍ ഈ മേഖലയിലേക്ക് അയക്കുന്നത്. അതിനിടെ അമേരിക്കയേയും ദക്ഷിണ കൊറിയയേയും കടന്നാക്രമിക്കുന്ന ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ പ്രധാന പ്രസംഗം ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു.

ഈ മേഖല  യുദ്ധ ഭീഷണിയിൽ ആണെന്നും ഉത്തര കൊറിയ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കി യിരിക്കുകയാണെന്നും  യു. എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കി

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഉത്തര കൊറിയ യുദ്ധ ഭീഷണി മുഴക്കുന്നു

October 20th, 2012

North-Korea-Nuclear-epathram

സോൾ : ദക്ഷിണ കൊറിയക്കെതിരെ അടുത്ത ആഴ്ച്ച സൈനിക ആക്രമണം തുടങ്ങും എന്ന് ഉത്തര കൊറിയ ഭീഷണി മുഴക്കി. ഉത്തര കൊറിയയിൽ നിന്നും കൂറ് മാറി ഇപ്പോൾ ദക്ഷിണ കൊറിയയിൽ താമസിക്കുന്ന ഒരു സംഘം അതിർത്തിക്ക് ഇപ്പുറത്തേയ്ക്ക് ബലൂൺ മാർഗ്ഗം ഉത്തര കൊറിയക്കെതിരെയുള്ള നോട്ടീസുകൾ പറത്തി വിടും എന്ന ഭീഷണിയെ തുടർന്നാണ് ഉത്തര കൊറിയ സൈനിക നടപടിക്ക് ഒരുങ്ങുന്നത്. ഒരു നോട്ടീസെങ്കിലും ഇത്തരത്തിൽ ഉത്തര കൊറിയയിൽ എത്തിയാൽ ദയാ ദാക്ഷിണ്യമില്ലാത്ത ആക്രമണമായിരിക്കും അനന്തര ഫലം എന്നാണ് ഉത്തര കൊറിയ നൽകിയിരിക്കുന്ന താക്കീത്. അതിർത്തിക്ക് അടുത്ത് താമസിക്കുന്ന ജനം അവിട വിട്ട് പോവണം എന്നും സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാൻ ഉത്തര കൊറിയയുമായി സാങ്കേതിക വിദ്യ കൈമാറും

September 3rd, 2012

Mahmoud Ahmadinejad-epathram

ടെഹറാൻ : അമേരിക്കയുടെ വിരോധം കൂടുതൽ ശക്തമാക്കിക്കൊണ്ട് ശാസ്ത്ര – സാങ്കേതിക രംഗത്ത് സഹകരണം ഉറപ്പാക്കുന്ന കരാറിൽ ഇറാനും ഉത്തര കൊറിയയും ഒപ്പു വെച്ചു. കരാറിന്റെ ഭാഗമായി ഇരു രാജ്യങ്ങളും സംയുക്തമായി ശാസ്ത്ര സാങ്കേതിക പരീക്ഷണ ശാലകൾ സ്ഥാപിക്കുകയും വിവര സാങ്കേതിക വിദ്യ, പരിസ്ഥിതി, ഊർജ്ജം, ഭക്ഷണം, കൃഷി എന്നീ മേഖലകളിൽ സാങ്കേതിക വിദ്യ കൈമാറുകയും ചെയ്യും. ഇറാൻ പ്രസിഡണ്ട് മഹമൂദ് അഹമ്മദിനെജാദ്, ഉത്തര കൊറിയയുടെ ഭരണത്തലവൻ കിം യോങ് നാം എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കരാറിൽ ഒപ്പു വെച്ചത്. ഉത്തര കൊറിയയ്ക്കും ഇറാനും പൊതു ശത്രുക്കളാണ് ഉള്ളത് എന്ന് ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അയത്തൊള്ള അൽ ഖമേനി അറിയിച്ചതായി ഇറാൻ ടെലിവിഷൻ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യ റഷ്യ ചൈന സംയുക്ത നയം അംഗീകരിച്ചു

April 14th, 2012

china-russia-india-epathram

മോസ്കോ : ഉത്തര കൊറിയ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിങ്ങനെ ഒട്ടേറെ അന്താരാഷ്ട്ര വിഷയങ്ങളിൽ ഇന്ത്യയും റഷ്യയും ചൈനയും സംയുക്തമായ നിലപാടുകൾ അംഗീകരിച്ചു. മോസ്കോയിൽ നടന്ന ത്രിരാഷ്ട്ര വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ ഉണ്ടായത്. ഭീകരത, എഷ്യയിലെ സുരക്ഷാ പ്രശ്നങ്ങൾ എന്നിങ്ങനെ ഒട്ടേറെ അന്താരാഷ്ട്ര പ്രശ്നങ്ങളെ യോഗം അഭിസംബോധന ചെയ്തു.

ഉത്തര കൊറിയയുടെ റോക്കറ്റ് വിക്ഷേപണ ശ്രമത്തെ വിദേശ കാര്യ മന്ത്രിമാർ അപലപിച്ചെങ്കിലും കൊറിയയുടെ മേൽ കൂടുതൽ നിയന്ത്രണങ്ങൾ എർപ്പെടുത്തുന്നതിനോട് സമ്മേളനം വിയോജിപ്പ് വ്യക്തമാക്കി.

ഇറാന്റെ ആണവ പദ്ധതികളെ കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ച യോഗം സമാധാന ആവശ്യങ്ങൾക്കായി ആണവ ഊർജ്ജം ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശം നിഷേധിക്കാൻ ആവില്ല എന്ന് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഉത്തര കൊറിയയുടെ റോക്കറ്റ് വിക്ഷേപണം പരാജയം

April 13th, 2012

korean-rocket-failure-epathram

സിയൂള്‍: ഉത്തര കൊറിയ വിക്ഷേപിച്ച ദീര്‍ഘ ദൂര റോക്കറ്റ് പൊട്ടിച്ചിതറി കടലില്‍ വീണതായി റിപ്പോര്‍ട്ട്. വിക്ഷേപണം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ റോക്കറ്റ് കടലില്‍ പതിക്കുകയായിരുന്നു. അമേരിക്കയുടെയും അയല്‍ രാജ്യങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ്  ഉത്തര കൊറിയ റോക്കറ്റ് വിക്ഷേപണം നടത്തിയത്. റോക്കറ്റ് കടലില്‍ വീണതായി ദക്ഷിണ കൊറിയന്‍ അധികൃതരും ജപ്പാനും അറിയിച്ചു. കൊറിയന്‍ മേഖലയുടെ പടിഞ്ഞാറന്‍ തീരത്താണ് റോക്കറ്റ് പതിച്ചത് എന്നറിയുന്നു. റോക്കറ്റ് നാലു കഷ്ണങ്ങളായി പൊട്ടിച്ചിതറിയെന്നാണ് റിപ്പോര്‍ട്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

1 of 212

« Previous « വെടി നിർത്തിയാൽ വെടിനിർത്തും എന്ന് സിറിയ
Next Page » ഷാരൂഖ് ഖാനെ അമേരിക്കയില്‍ തടഞ്ഞു വെച്ചു »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine