സിയൂള്‍: ഉത്തര കൊറിയ വിക്ഷേപിച്ച ദീര്‍ഘ ദൂര റോക്കറ്റ് പൊട്ടിച്ചിതറി കടലില്‍ വീണതായി റിപ്പോര്‍ട്ട്. വിക്ഷേപണം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ റോക്കറ്റ് കടലില്‍ പതിക്കുകയായിരുന്നു. അമേരിക്കയുടെയും അയല്‍ രാജ്യങ്ങളുടെയും ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് ഉത്തര കൊറിയ റോക്കറ്റ് വിക്ഷേപണം നടത്തിയത്. റോക്കറ്റ് കടലില്‍ വീണതായി ദക്ഷിണ കൊറിയന്‍ അധികൃതരും ജപ്പാനും അറിയിച്ചു. കൊറിയന്‍ മേഖലയുടെ പടിഞ്ഞാറന്‍ തീരത്താണ് റോക്കറ്റ് പതിച്ചത് എന്നറിയുന്നു. റോക്കറ്റ് നാലു കഷ്ണങ്ങളായി പൊട്ടിച്ചിതറിയെന്നാണ് റിപ്പോര്‍ട്ട്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഉത്തര കൊറിയ, യുദ്ധം