ടെഹറാൻ : അമേരിക്കയുടെ വിരോധം കൂടുതൽ ശക്തമാക്കിക്കൊണ്ട് ശാസ്ത്ര – സാങ്കേതിക രംഗത്ത് സഹകരണം ഉറപ്പാക്കുന്ന കരാറിൽ ഇറാനും ഉത്തര കൊറിയയും ഒപ്പു വെച്ചു. കരാറിന്റെ ഭാഗമായി ഇരു രാജ്യങ്ങളും സംയുക്തമായി ശാസ്ത്ര സാങ്കേതിക പരീക്ഷണ ശാലകൾ സ്ഥാപിക്കുകയും വിവര സാങ്കേതിക വിദ്യ, പരിസ്ഥിതി, ഊർജ്ജം, ഭക്ഷണം, കൃഷി എന്നീ മേഖലകളിൽ സാങ്കേതിക വിദ്യ കൈമാറുകയും ചെയ്യും. ഇറാൻ പ്രസിഡണ്ട് മഹമൂദ് അഹമ്മദിനെജാദ്, ഉത്തര കൊറിയയുടെ ഭരണത്തലവൻ കിം യോങ് നാം എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കരാറിൽ ഒപ്പു വെച്ചത്. ഉത്തര കൊറിയയ്ക്കും ഇറാനും പൊതു ശത്രുക്കളാണ് ഉള്ളത് എന്ന് ഇറാന്റെ പരമോന്നത ആത്മീയ നേതാവ് അയത്തൊള്ള അൽ ഖമേനി അറിയിച്ചതായി ഇറാൻ ടെലിവിഷൻ അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇറാന്‍, ഉത്തര കൊറിയ