മോസ്കോ : ഉത്തര കൊറിയ, ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നിങ്ങനെ ഒട്ടേറെ അന്താരാഷ്ട്ര വിഷയങ്ങളിൽ ഇന്ത്യയും റഷ്യയും ചൈനയും സംയുക്തമായ നിലപാടുകൾ അംഗീകരിച്ചു. മോസ്കോയിൽ നടന്ന ത്രിരാഷ്ട്ര വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ ഉണ്ടായത്. ഭീകരത, എഷ്യയിലെ സുരക്ഷാ പ്രശ്നങ്ങൾ എന്നിങ്ങനെ ഒട്ടേറെ അന്താരാഷ്ട്ര പ്രശ്നങ്ങളെ യോഗം അഭിസംബോധന ചെയ്തു.
ഉത്തര കൊറിയയുടെ റോക്കറ്റ് വിക്ഷേപണ ശ്രമത്തെ വിദേശ കാര്യ മന്ത്രിമാർ അപലപിച്ചെങ്കിലും കൊറിയയുടെ മേൽ കൂടുതൽ നിയന്ത്രണങ്ങൾ എർപ്പെടുത്തുന്നതിനോട് സമ്മേളനം വിയോജിപ്പ് വ്യക്തമാക്കി.
ഇറാന്റെ ആണവ പദ്ധതികളെ കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ച യോഗം സമാധാന ആവശ്യങ്ങൾക്കായി ആണവ ഊർജ്ജം ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശം നിഷേധിക്കാൻ ആവില്ല എന്ന് അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഫ്ഗാനിസ്ഥാന്, ഇന്ത്യ, ഇറാന്, ഉത്തര കൊറിയ, ചൈന, റഷ്യ