ഇസ്ലാമാബാദ് : നുഴഞ്ഞു കയറ്റക്കാരുടെ ആക്രമണത്തെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ തകർന്ന പാക്കിസ്ഥാനിലെ ഒരു ജെയിലിൽ നിന്ന് 400ഓളം തടവുകാർ രക്ഷപ്പെട്ടു. ഗ്രനേഡുകളും റോക്കറ്റുകളും അടക്കം വൻ പടക്കോപ്പുകളുമായിട്ടാണ് ആക്രമണം നടന്നത്. ഞായറാഴ്ച്ച രാവിലെ നടന്ന ആക്രമണത്തിൽ 150ഓളം ഭീകരർ പങ്കെടുത്തു. താലിബാനും അൽ ഖൈദയും എറെ സജീവമായ പ്രദേശത്തായിരുന്നു ഈ സെൻട്രൽ ജെയിൽ സ്ഥിതി ചെയ്തിരുന്നത്.
അയിരത്തോളം തടവുകാർ പാർത്തിരുന്ന ജെയിലിൽ ഒട്ടേറെ ഭീകരരും ഉണ്ടായിരുന്നു. രക്ഷപ്പെട്ടതിൽ നിരവധി ഭീകരരും ഉണ്ട്. അടുത്തയിടെ മറ്റു ജെയിലുകളിൽ നിന്നും വൻ തോതിൽ ഭീകരരെ ഈ ജെയിലിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, പാക്കിസ്ഥാന്