പാക്കിസ്ഥാന്‍ : പാക്കിസ്ഥാനിലെ വെഹരിയില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സം ചെയ്തതിന് ശേഷം നഗ്നയാക്കി പൊതു സ്ഥലത്ത് നടത്തി. പെണ്‍കുട്ടിയോട് സ്ഥലത്തെ ജന്മിയുടെ മകന്‍ ഇജാസ് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരാകരിച്ചു. ഇതില്‍ കുപിതനായ ഇജാസ് ജനുവരി പതിനഞ്ചിനു ഇയാളുടെ അഞ്ചു യുവാക്കളെയും കൂട്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയും ക്രൂരമായ ബലാത്സംഗത്തിനു ഇരയാക്കുകയും ചെയ്തു. മാനംഭംഗം നടത്തിയ ശേഷം അവശയായ പെണ്‍കുട്ടിയെ നഗ്നയാക്കി റോഡിലൂടെ നടത്തുകയും ചെയ്തു. യുവാക്കള്‍ ആയുധങ്ങള്‍ കാട്ടി നാട്ടുകാരെ ഭീഷണി പ്പെടുത്തുകയും പെണ്‍കുട്ടിയെ പറ്റി അനാവശ്യം വിളിച്ചു കൂവുകയും ചെയ്തു.
മാതാപിതാക്കള്‍ നേരത്തെ മരിച്ച പെണ്‍കുട്ടി സഹോദരനും ബന്ധുക്കള്‍ക്കൊപ്പവുമാണ് താമസം. പെണ്‍കുട്ടിക്കെതിരെ കൊടും ക്രൂരത നടത്തിയവര്‍ക്കെതിരെ സഹോദരന്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ പല പെണ്‍കുട്ടികളോടും ഇജാസും സംഘവും മോശമായി പെരുമാറാറുണ്ടത്രെ. എന്നാല്‍ സ്വാധീനവും സാമ്പത്തിക ശേഷിയുമുള്ള പ്രതികള്‍ക്കെതിരെ പ്രതികരിക്കുവാന്‍ പ്രദേശത്തെ നാട്ടുകാര്‍ക്ക് ഭയമാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, പാക്കിസ്ഥാന്‍, പീഡനം, മനുഷ്യാവകാശം, സ്ത്രീ