ഹെയ്തി: ഹെയ്തിയില്‍ യു. എന്‍. സമാധാനസേനയില്‍ പ്രവര്‍ത്തിച്ചുവരുന്ന മൂന്ന് പാക്കിസ്ഥാന്‍ സൈനികരെ പ്രകൃതിവിരുദ്ധ ലൈംഗീക പീഢനക്കേസില്‍ അറസ്റ്റു ചെയ്തു. 14 വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗീകതയ്ക്ക് ഉപയോഗിച്ചതായാണ് കേസ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ ജയിലില്‍ അടച്ചു. ഗൊനൈവ്സ് നഗരത്തിലെ യു.എന്‍. ക്യാമ്പില്‍ ജോലി ചെയ്തുവരികയായിരുന്നു ഈ പാക്കിസ്ഥാന്‍ സൈനികര്‍. ഹെയ്തിയിലെ യു. എന്‍. സമാധാനശ്രമങ്ങള്‍ക്ക് ഇത്തരം ആരോപണങ്ങള്‍ തിരിച്ചടിയാകുവാന്‍ ഇടയുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, പീഡനം, മനുഷ്യാവകാശം