ഡമാസ്‌ക്കസ്: കലാപം തുടരുന്ന സിറിയയില്‍ 32 കുട്ടികള്‍ കൊല്ലപ്പെട്ടു. കലാപം അടിച്ചമര്‍ത്താനുള്ള സൈനിക നടപടിക്കിടയിലാണ് കുട്ടികള്‍ കൊല്ലപെട്ടത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ബാഷല്‍ അല്‍ അസാദിനെതിരെ തുടങ്ങിയ പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ് പ്രക്ഷോഭകരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 90 പേര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായി യു. എന്‍. സംഘം കണ്ടെത്തി. കലാപം ആരംഭിച്ചതിനുശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും ഭീകരമായ കൂട്ടക്കുരുതിയാണിതെന്നാണ് പറയുന്നത്. അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് സിറിയയില്‍ നടന്നതെന്നും സൈന്യം നടത്തിയ ക്രൂരകൃത്യത്തെ അപലപിക്കുന്നതായും ഉടന്‍ തന്നെ അന്താരാഷ്‌ട്ര നിയമം വഴി നടപടി സ്വീകരിക്കുമെന്നും യു. എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, തീവ്രവാദം, മനുഷ്യാവകാശം, യുദ്ധം