കാര്‍തൂം: സുഡാനില്‍ ഉണ്ടായ ഗോത്ര സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 180 കടന്നു. ദക്ഷിണ സുഡാനിലെ പിബര്‍ മേഘലയിലാണ് ലിയോനുവര്‍, മുര്‍ലെ എന്നീ ഗോത്രങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. മാസങ്ങളായി നീണ്ടു നില്ക്കുന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. പ്രദേശത്ത് വ്യാപകമായ കൊള്ളയും കൊള്ളിവെപ്പും നടക്കുന്നുണ്ട്. സംഘര്‍ഷത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുവാന്‍ സര്‍ക്കാരിനായിട്ടില്ല. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തുനിന്നും പാലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, തീവ്രവാദം, പ്രതിഷേധം, യുദ്ധം