ബ്രസീലിയ: തെക്കു കിഴക്കന്‍ ബ്രസീലില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ആറു പേര്‍ മരിച്ചു, മൂവായിരം വീടുകള്‍ തകര്‍ന്നു. പതിനായിരക്കണക്കിനു പേരെ മാറ്റിപ്പാര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. റോഡ് ഗതാഗതംപൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മിനാസ് ഗെരാസ് സ്റ്റേറ്റിലെ 66 നഗരങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. റിയോ ഡി ഷാനേറോ സംസ്ഥാനത്തെ മലയോരമേഖലകള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ് ഇവിടെയുള്ളവരെ മാറ്റിപാര്‍പ്പിച്ചതായി അധികൃതര്‍ പറയുന്നു.
- ന്യൂസ് ഡെസ്ക്