വാഷിംഗ്‌ടണ്‍: അതിഭീഷണമായ സൗരക്കൊടുങ്കാറ്റ് ഭൂമിയുടെ കാന്തിക വലയത്തിലേക്കു പ്രവേശിച്ചതായി ശാസ്‌ത്രലോകത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ചാര്‍ജ് ചെയ്യപ്പെട്ട കണങ്ങളുടെ പ്രവാഹമായ ഈ പ്രതിഭാസം ഭൂമിയെ നേരിട്ടു ബാധിക്കാനിടയില്ലെന്നാണു ശാസ്‌ത്രലോകത്തിന്റെ വിലയിരുത്തല്‍. പക്ഷെ വിമാന സഞ്ചാരപഥങ്ങളെയും പവര്‍ ഗ്രിഡുകളെയും ഉപഗ്രഹങ്ങളെയും സൗരക്കൊടുങ്കാറ്റ് ബാധിച്ചേക്കാന്‍ സാധ്യത ഏറെയാണ്. ധ്രുവപ്രദേശങ്ങള്‍ക്കു സമീപത്തുകൂടി പറക്കുന്ന വിമാനങ്ങളില്‍ വാര്‍ത്താവിനിമയ സംവിധാനം തകരാറിലാകാനിടയുണ്ട്. അതിനാല്‍ പല വിമാനസര്‍വീസുകളും പ്രതിവിധികള്‍ സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്‌ചയോടെ രൂപപെട്ട സൗരക്കൊടുങ്കാറ്റ് ശാസ്‌ത്രലോകം ശ്രദ്ധാപൂര്‍വമാണ് വീക്ഷിക്കുന്നത്. അഞ്ചു വര്‍ഷത്തിനിടെയുണ്ടായതില്‍ ഏറ്റവും വലുതെന്നു കരുതപ്പെടുന്ന സൗരക്കൊടുങ്കാറ്റാണ് ഇത്.
- ന്യൂസ് ഡെസ്ക്