ടെഹ്‌റാന്‍: ഇറാനിലെ പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്ന ഭൂരിപക്ഷം സീറ്റുകളിലും പ്രസിഡന്റ് അഹമ്മദി നെജാദിന്റെ എതിരാളികളായ കണ്‍സര്‍വേറ്റീവുകള്‍ വിജയം നേടി. ഫലം പുറത്തുവന്ന 60 സീറ്റുകളില്‍ 46 സീറ്റുകളിലാണ് കണ്‍സവേറ്റീവ് പാര്‍ട്ടി വിജയം നേടിയത്. ഫലം പുറത്തുവരാനുള്ള 11 സീറ്റുകള്‍ നെജാദിന്റെ പാര്‍ട്ടിയും എതിരാളികളും സമാസമം ആകുമെന്നാണ് കരുതുന്നത്. നെജാദിന്റെ ജന്മനഗരത്തിലെ ഗര്‍സര്‍ മണ്ഡലത്തില്‍നിന്നു മത്സരിച്ച നെജാദിന്റെ ഇളയ സഹോദരി പര്‍വീണ്‍ അഹ്‌മദി നെജാദ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്‌ഥാനാര്‍ഥിയോട് പരാജയപ്പെട്ടത് നെജാദിന്റെ പാര്‍ട്ടിക്കു വലിയ പ്രഹരമായി. പര്‍വീണ്‍ നിലവില്‍ ടെഹ്‌റാന്‍ മുനിസിപ്പല്‍ കൗണ്‍സിലറാണ്.
ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം കൂടി ബാക്കിയുണ്ട്, ഈ വിജയത്തോടെ പ്രതിപക്ഷം കൂടുതല്‍ ശക്‌തമായിരിക്കെ ഇനി പാര്‍ലമെന്റില്‍ നെജാദിന്റെ നില കൂടുതല്‍ പരുങ്ങലിലാവും ഇനി നേരിടേണ്ടിവരിക.
- ന്യൂസ് ഡെസ്ക്