ആംസ്റ്റർഡാം : ദയാവധം നിയമവിധേയമാക്കിയ ആദ്യ രാജ്യമായ നെതർലാൻഡ്സിൽ ദയാ വധം ഇനി ഹോം ഡെലിവറി ആയും ലഭിക്കും. 2002ൽ സർക്കാർ ദയാ വധത്തിന് നിയമ സാധുത നൽകിയ നടപടിക്ക് തുടർച്ച ആയാണ് ഇപ്പോൾ നെതർലാൻഡ്സിൽ മൊബൈൽ ദയാ വധ യൂണിറ്റുകൾ ആരംഭിച്ചിരിക്കുന്നത്. ഇവരുടെ ഫോൺ നമ്പരിൽ വിളിച്ചാൽ മതി ഒരു സംഘം വിദഗ്ദ്ധർ നിങ്ങളുടെ വീട്ടിൽ എത്തി നിങ്ങൾക്ക് വേദന അറിയാതെ മരിക്കുവാനുള്ള എർപ്പാടുകൾ ചെയ്തു തരും. ഡോക്ടർമാരും നേഴ്സുമാരും അടങ്ങുന്ന സംഘം ആദ്യം നിങ്ങൾക്ക് ഉറങ്ങുവാനുള്ള മരുന്ന് കുത്തിവെയ്ക്കും. ഗാഢമായ ഉറക്കം ഉറപ്പു വരുത്തിയ ശേഷം ഹൃദയവും ശ്വാസകോശവും പ്രവർത്തന രഹിതമാക്കാനുള്ള മരുന്ന് കുത്തി വെയ്ക്കും. ഇതാണ് ഇവരുടെ പ്രവർത്തന രീതി.
ഫെബ്രുവരി ആദ്യം പ്രവർത്തനം ആരംഭിച്ചതിനു ശേഷം ഇതു വരെ എഴുപതോളം ഫോൺ സന്ദേശങ്ങൾ തങ്ങളുടെ സേവനം ആവശ്യപ്പെട്ടു കൊണ്ട് ലഭിച്ചു എന്ന് ഇവർ വ്യക്തമാക്കുന്നു. പ്രതിവർഷം ആയിരം അവശ്യക്കാരെങ്കിലും ഉണ്ടാവും എന്നാണ് ഇവരുടെ കണക്ക്കൂട്ടൽ.
നെതർലാൻഡ്സിലെ “റൈറ്റ് റ്റു ഡൈ” (മരിക്കാനുള്ള അവകാശം) എന്ന സംഘടനയാണ് ഈ പദ്ധതിയ്ക്ക് പുറകിൽ.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നെതര്‍ലന്‍ഡ്സ്, വിവാദം, വൈദ്യശാസ്ത്രം