യെരൂശലേം : ഹമാസ് അധീനതയിലുള്ള ഗാസാ മുനമ്പിൽ ഇസ്രയേൽ തുടർന്നു വരുന്ന വ്യോമാക്രമണത്തിൽ 15 പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് ഇസ്രയേൽ നടത്തുന്ന ഏറ്റവും കടുത്ത ആക്രമണമാണിത്. ഇനിയും ആക്രമണം തുടരും എന്ന് ഇസ്രയേൽ അറിയിച്ചിട്ടുണ്ട്.
ഹമാസ് അധീന പ്രദേശത്തിന്റെ തെക്കേ ഭാഗത്ത് ഇന്നലെ നടന്ന അക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടതായി ഗാസയിൽ ഉള്ള വൈദ്യസംഘമാണ് അറിയിച്ചത്. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി.
ഇസ്രയേലി പൌരന്മാരെ ആക്രമിക്കാൻ ഉദ്ദേശിക്കുന്ന ആരെയും ഇസ്രയേൽ സൈന്യം ആക്രമിക്കും എന്ന് കഴിഞ്ഞ ദിവസം ഇസ്രയേൽ പ്രതിരോധ മന്ത്രാലയം പുറത്തു വിട്ട അറിയിപ്പിൽ പ്രതിരോധ മന്ത്രി എഹൂദ് ബറാൿ പ്രസ്താവിച്ചിരുന്നു.
അക്രമണം അവസാനിച്ചിട്ടില്ലെന്നും ഇത് ഒന്നു രണ്ട് ദിവസം കൂടി നീണ്ടു നില്ക്കും എന്നും മന്ത്രി റേഡിയോയിലും അറിയിച്ചിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇസ്രായേല്‍, പലസ്തീന്, യുദ്ധം