ജർമ്മനിയിലെ “ബിൽഡ്” ദിനപത്രത്തിന്റെ മുൻപ്പേജിൽ ദിവസവും സ്ത്രീകളുടെ നഗ്ന ചിത്രം അടിച്ചു വരുന്ന പതിവ് അവസാനിപ്പിച്ചു. ജർമ്മനിയിലെ ഒന്നാംകിട ടാബ്ലോയ്ഡ് ആയ ബിൽഡിന്റെ ഈ തീരുമാനത്തെ അവിടുത്തെ ഹിന്ദുക്കൾ സ്വാഗതം ചെയ്യുന്നതായി യൂനിവേഴ്സൽ സൊസൈറ്റി ഓഫ് ഹിന്ദൂയിസത്തിന്റെ പ്രസിഡണ്ട് രാജൻ സെദ് പറഞ്ഞു.
28 വർഷമായി തുടർന്നുപോന്ന ഈ നഗ്നചിത്രമിടൽ നിർത്തിയത് വളരെ വൈകിവന്ന മനംമാറ്റമാണെങ്കിലും അത് ശരിയായ ദിശയിലേയ്ക്കുള്ള കാൽ വെപ്പാണ്. രാജ്യം ഇനിയും സ്ത്രികളുടെ ഉന്നമനത്തിനായി ഏറെ പ്രവർത്തിക്കേണ്ടതുണ്ട് എന്ന് രാജന്റെ പറഞ്ഞു.
2012 ലോക വനിതാ ദിനമായ മാർച്ച് 8 ആണ് ബിൽഡ് ഈ നല്ല തീരുമാനം നടപ്പിലാക്കാൻ തിരഞ്ഞെടുത്ത ദിനം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജർമ്മനി, മാദ്ധ്യമങ്ങള്‍, വിവാദം, സ്ത്രീ
അവിടേയും സദാചാര പോലീസോ?