ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനടുത്ത് ഉണ്ടായ സ്‌ഫോടനങ്ങളില്‍ 27 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദിലെ ഒരു ബസ് സ്റ്റോപ്പില്‍ മോട്ടോര്‍ സൈക്കിളില്‍ വച്ചിരുന്ന ബോംബാണ് ആദ്യം പൊട്ടിയത്. ബസ് സ്റ്റോപ്പില്‍ ഉണ്ടായിരുന്ന ഒന്‍പത് തൊഴിലാളികള്‍ സ്‌ഫോടനത്തില്‍ തല്‍ക്ഷണം മരിച്ചു. തൊട്ടുപിന്നാലെ വഴിയരികില്‍ ഉണ്ടായ സ്‌ഫോടനത്തിലും ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു മണിക്കൂറിനുശേഷം വടക്കന്‍ നഗരമായ കാസിമിയയില്‍ ഉണ്ടായ ഇരട്ട സ്‌ഫോടനങ്ങളിലാണ് 12 പേര്‍ മരിച്ചത്. 60 പേര്‍ക്ക് പരിക്കേറ്റു. കാസിമിയയിലേത് ഒന്ന് കാര്‍ ബോംബ് സ്‌ഫോടനമായിരുന്നു. അമേരിക്കന്‍ സൈന്യം ഇറാഖില്‍നിന്ന് പൂര്‍ണ്ണമായും പിന്മാറിയതിന് ശേഷം ഉണ്ടായ സ്‌ഫോടന പരമ്പര ജനങ്ങളില്‍ ഭീതി പരത്തിയിട്ടുണ്ട്.
- ന്യൂസ് ഡെസ്ക്