ന്യൂയോര്‍ക്ക് : അമേരിക്കയുടെ വിമാന വാഹിനി കപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് പ്രവേശിക്കരുത് എണ്ണ ഇറാന്റെ താക്കീതിനെ തുടര്‍ന്ന് ഉടലെടുത്ത ഇറാന്‍ – അമേരിക്കന്‍ നയതന്ത്ര സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നു. 4.2 ശതമാനം ഉയര്‍ന്ന എണ്ണ വില ചൊവ്വാഴ്ച ബാരലിന് 102.96 ഡോളര്‍ വരെയായി. പ്രതിദിനം 17 ബില്യന്‍ ബാരല്‍ എണ്ണ കടന്ന് പോകുന്ന ഹോര്മുസ് കടലിടുക്ക് അടച്ചിടുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ ഭീഷണി മുഴക്കിയത് ഈ മേഖലയിം വന്‍ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഇറാന്‍ രണ്ട് ഭൂതല – സാമുദ്രിക മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇത് അമേരിക്കന്‍ വിമാന വാഹിനി കപ്പലിനെ ചെറുക്കുമെന്ന ഭീഷണിയാണ് ഉയര്‍ത്തിയത്. ഹോര്മുസ് കടലിടുക്ക് അടച്ചിടും എന്ന ഇറാന്റെ ഭീഷണിക്കും ഈ മിസൈല്‍ പരീക്ഷണങ്ങള്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇറാന്‍, യുദ്ധം, സാമ്പത്തികം