ബാഗ്ദാദ് : 2003ലെ അമേരിക്കൻ ആക്രമണത്തിന് ശേഷമുള്ള കാലഘട്ടത്തിൽ ലോകത്തിലേ ഏറ്റവും വലിയ എണ്ണ ഉത്പാദകരായി മാറിയ ഇറാഖുമായി ദീർഘകാല കരാറുകളിൽ ഏർപ്പെട്ട ചൈന ഇറാഖിന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായി മാറി. ഇറാഖ് ഉത്പാദിപ്പിക്കുന്ന എണ്ണയുടെ പകുതി വാങ്ങുന്നത് ചൈനയാണ്. ഒന്നര മില്ല്യൺ ബാരൽ വരും ഇത്. ഇറാഖിലെ ഏറ്റവും വലിയ എണ്ണപ്പാടത്തിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്താനുള്ള തീവ്ര ശ്രമത്തിലാണ് ഇപ്പോൾ ചൈന.
സദ്ദാം ഹുസൈന് എതിരെ ഏർപ്പെടുത്തിയിരുന്ന അന്താരാഷ്ട്ര ഉപരോധങ്ങളാൽ മുരടിച്ച ഇറാഖിലെ എണ്ണ കച്ചവടം സദ്ദാമിന്റെ അന്ത്യത്തോടെ പുനരുദ്ധരിക്കും എന്ന് മനസ്സിലാക്കിയ ചൈന തന്ത്രപരമായി നീങ്ങിയതിന്റെ ഫലമാണ് ഇപ്പോഴത്തെ നേട്ടം. വൻ തോതിൽ ചൈനീസ് തൊഴിലാളികളെ ഇറാഖിലേക്ക് അയച്ച ചൈന തീരെ കുറഞ്ഞ നിരക്കുകളിലാണ് ഇറാഖിലെ പുതിയ സർക്കാരിൽ നിന്നും കരാറുകളിൽ ഏർപ്പെട്ടത്. പ്രതിവർഷം രണ്ട് ബില്ല്യൺ ഡോളർ ചൈന ഇറാഖിലേക്ക് ഇത്തരത്തിൽ ഒഴുക്കി.
ഇറാഖ് യുദ്ധത്തിൽ ഒരു തരത്തിലും പങ്ക്‍ വഹിക്കാതെ തന്നെ ഇറാഖ് യുദ്ധ പൂർവ്വ കച്ചവടത്തിൽ ചൈന അമേരിക്കയെ പരാജയപ്പെടുത്തിയതായാണ് അമേരിക്കൻ സൈനിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇറാക്ക്, ചൈന, യുദ്ധം, സാമ്പത്തികം