ബാഗ്ദാദ്: ഇറാഖിന് മുകളിൽ അമേരിക്ക വീണ്ടും പോർ വിമാനങ്ങൾ പറപ്പിച്ചു തുടങ്ങി. ആക്രമണമല്ല വിമാനങ്ങളുടെ ലക്ഷ്യം എന്ന് അമേരിക്ക വ്യക്തമാക്കുന്നുണ്ട്. ഇറാഖിലുള്ള അമേരിക്കൻ സൈനികരുടെ സുരക്ഷയ്ക്കും തന്ത്ര പ്രധാന വിവരങ്ങൾ ശേഖരിക്കുന്നതിനും വേണ്ടിയാണ് വിമാനങ്ങൾ വിന്യസിക്കുന്നത് എന്ന് പെന്റഗൺ വക്താവ് അറിയിച്ചു. ഇറാഖ് സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ഇത്. പൈലറ്റുള്ള വിമാനങ്ങളും പൈലറ്റില്ലാ വിമാനങ്ങളും പറപ്പിക്കുന്നുണ്ട്. ഇതിൽ ചിലതെല്ലാം സായുധ വിമാനങ്ങളാണ് എന്നും പെന്റഗൺ വെളിപ്പെടുത്തി.
അമേരിക്ക ഇറാഖിൽ നിന്നും സൈനികരെ പിൻവലിച്ചിട്ട് രണ്ടു വർഷത്തിലേറെയായി. ഇനിയും യുദ്ധത്തിനായി സൈനികരെ ഇറാഖിലേക്ക് അയക്കില്ല എന്നും വൈറ്റ് ഹൌസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചില വിദഗ്ദ്ധ സൈനിക ഉപദേഷ്ടാക്കളെ അമേരിക്ക ഇറാഖിലേക്ക് അയച്ചിട്ടുണ്ട്. ഇവരുടെ സുരക്ഷയ്ക്ക് കൂടെയാണ് ഇപ്പോൾ വിമാനങ്ങൾ പറപ്പിക്കുന്നത്. പ്രതിദിനം 30 – 35 പോർ വിമാനങ്ങളാണ് ഇപ്പോൾ ഇറാഖിന്റെ ആകാശത്തിലൂടെ പറക്കുന്നത്.
ഒന്‍പതു വര്ഷം നീണ്ടു നിന്ന രക്ത രൂഷിതമായ ഇറാഖ് യുദ്ധം 2011 ഡിസംബറിൽ ഔദ്യോഗികമായി അവസാനിച്ചപ്പോൾ 4500 ഓളം അമേരിക്കന്‍ സൈനികര്‍ക്കും പതിനായിരക്കണക്കിന് ഇറാഖികള്‍ക്കും തങ്ങളുടെ ജീവന്‍ ഈ യുദ്ധത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നായിരുന്നു ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ യഥാര്‍ത്ഥ മരണ സംഖ്യ ഇതിന്റെ പതിന്മടങ്ങാണ് എന്ന് 2003 ലെ ഇറാഖ് അധിനിവേശം മുതല്‍ അധിനിവേശത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സാധാരണ ജനങ്ങളുടെ കണക്ക് സൂക്ഷിക്കുന്ന ഇറാഖ് ബോഡി കൌണ്ട് എന്ന വെബ്സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു.
ജോര്‍ജ് ബുഷ് ഇറാഖിന്റെ പക്കല്‍ ഉണ്ടെന്നു അവകാശപ്പെട്ട ഭീകരായുധങ്ങള്‍ (Weapons of Mass Destruction – WMD – വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍) ഇറാഖില്‍ നിന്നും കണ്ടെത്താനായില്ല എന്ന പ്രഹേളികയും അവശേഷിക്കുന്നു.