ബാഗ്ദാദ് : ഇറാഖിൽ വിവിധ സ്ഥലങ്ങളിലായി നടന്ന നിരവധി സ്ഫോടനങ്ങളിൽ 25 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇറാഖ് സർക്കാരും കുർദ് ന്യൂനപക്ഷവും തമ്മിൽ നിലനിൽക്കുന്ന സംഘർഷത്തെ ആളിക്കത്തിച്ച് രാജ്യമെമ്പാടും വർഗ്ഗീയ വിദ്വേഷം പടർത്താനുള്ള ഭീകരരുടെ ശ്രമമാണിത് എന്ന് കരുതപ്പെടുന്നു. സുന്നി ഷിയാ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷവും അനുദിനം വർദ്ധിച്ചു വരികയാണ്. സ്വന്തമായ ഭാഷയും മത വിശ്വാസങ്ങളുമുള്ള ഷബൿ വിഭാഗം താമസിക്കുന്ന ഗ്രാമത്തിലാണ് ഏറ്റവും അധികം മരണം സംഭവിച്ചത്. ഇവിടെ നടന്ന ബോംബ് സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇറാക്ക്, ക്രമസമാധാനം