ബെയ്ജിംഗ്: ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ടായി വിഭജിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ചൈന. ജമ്മു കശ്മീരിന്‍റെ കാര്യത്തിൽ ഏകപക്ഷീയ നടപടികൾ പാടില്ലെന്നും ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ നടപടി അംഗീകരിക്കാനാവില്ലെന്നും ചൈന വ്യക്തമാക്കി.
ഇന്ത്യ – പാക് സംഘർഷത്തിനിടയാക്കുന്ന നടപടിയാണ് ഇപ്പോൾ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് ചൈന ആരോപിക്കുന്നു . ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുകയാണെന്നും ഇന്ത്യും പാക്കിസ്ഥാനും സംഘർഷത്തിനിടയാക്കുന്ന നടപടികൾ എടുക്കരുതെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ആഭ്യന്തര വിഷയങ്ങളിൽ പരസ്പരം ഇടപെടരുതെന്നും ഇന്ത്യ ഇതിന് മറുപടി നൽകി. ചൈനയുമായുള്ള അതിർത്തി തർക്കം പരിഹരിക്കാൻ നിലവിലുള്ള ധാരണയുമായി മുന്നോട്ടു പോകുമെന്നും ഇന്ത്യ വ്യക്തമാക്കി.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ക്രമസമാധാനം, ചൈന, ജമ്മു കശ്മീർ, പാക്കിസ്ഥാന്