ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ തെരഞ്ഞെടുക്കപ്പെട്ടു. 66 ശതമാനം വോട്ടോടെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ജോണ്‍സണ് 92,153 വോട്ടും ജെറമി ഹണ്ടിന് 46,656 വോട്ടും ലഭിച്ചു. നാളെ അദ്ദേഹം പ്രധാനമന്ത്രിയായി ഔദ്യോഗികമായി ചുമതലയേൽക്കും.
തെരേസ മേ രാജിവച്ചതോടെയാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടന്നത്. 1.6 ലക്ഷം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പോസ്റ്റല്‍ വോട്ടാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് എംപിമാരുടെ പിന്തുണ നേടാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു തെരേസ മേ രാജിവച്ചത്.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രധാനമന്ത്രി, ബ്രിട്ടന്