വെല്ലിംഗ്ടണ്‍ : കൊവിഡ്-19 വൈറസ് വ്യാപനം തടയാന്‍ സാധിച്ചതിനാല്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ നീക്കുന്നതായി ന്യൂസിലന്‍ഡ് ഭരണ കൂടം. വൈറസ് റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ വളരെ കടുത്ത നിയന്ത്രണങ്ങള്‍ രാജ്യത്ത് നടപ്പാക്കിയിരുന്നു.
വിദേശത്തു നിന്നും എത്തിയവരെ ക്വാറന്റൈനില്‍ പാര്‍പ്പിച്ചു. ഓഫീസുകള്‍, സ്‌കൂളു കള്‍, ബീച്ചുകള്‍, ബാറുകള്‍, റെസ്റ്റോറന്റു കള്‍ തുടങ്ങീ പൊതുജന സമ്പര്‍ക്കം ഉണ്ടാകുന്ന ഇടങ്ങള്‍ മാര്‍ച്ച് 26 ന് തന്നെ അടച്ചു. കര്‍ശ്ശന ഉപാധികളുമായി സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചു. വിപുലമായ രീതി യില്‍ പരിശോധന കള്‍ നടത്തി. വൈറസ് ബാധിത രുടെ സമ്പര്‍ക്ക ചരിത്രം ശേഖരിച്ചു. അതു കൊണ്ടു തന്നെ കഴിഞ്ഞ കുറച്ചു ദിവസ ങ്ങളില്‍ ഏതാനും പോസിറ്റീവ് കേസുകള്‍ മാത്രമാണ് ന്യൂസിലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്ക് ഡൗണ്‍ നീക്കാനുള്ള തീരുമാന ത്തില്‍ ഭരണ കൂടം എത്തിയത്.
അവശ്യ സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, വിദ്യാ ഭ്യാസ പ്രവര്‍ത്തന ങ്ങള്‍ തുടങ്ങി യവ ചൊവ്വാഴ്ച മുതല്‍ വീണ്ടും ആരംഭി ക്കുവാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊവിഡ്-19 വൈറസ് വ്യാപനം പൂര്‍ണ്ണമായും അവസാനിച്ചു എന്ന് കരുതുന്നില്ല. ആളുകള്‍ വീടുകളില്‍ തന്നെ തുടരണം എന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് ഇറങ്ങുന്നവര്‍ സാമൂഹിക ഇടപെട ലുകള്‍ ഒഴിവാക്കണം എന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.