അയര്‍ലന്‍ഡ് : ഇന്ത്യന്‍ വംശജനും യുവ ഡോക്ടറുമായ ലിയോ വരാദ്കര്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായി അടുത്തയാഴ്ച്ച സ്ഥാനമേല്‍ക്കും. അയര്‍ലന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് വരാദ്കര്‍. മുപ്പത്തിയെട്ടുകാരനാണ് അദ്ദേഹം.
ഇതിനെല്ലാം പുറമേ താനൊരു സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് അദ്ദേഹം തന്റെ മുപ്പത്തിയാറം ജന്മദിനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യമായാണ് യൂറോപ്പില്‍ ഒരു ഇന്ത്യന്‍ വംശജന്‍ രാജ്യഭരണത്തിന്റെ തലപ്പത്ത് വരുന്നത്. തന്റെ ഇരുപത്തിയെട്ടാം വയസ്സില്‍ തന്നെ പാര്‍ലമെന്റംഗമായ അദ്ദേഹം ആരോഗ്യം, ഗതാഗതം, ടൂറിസം വകുപ്പുകളില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിതാവ് മുംബൈക്കാരനും മാതാവ് അയര്‍ലന്‍ഡുകാരിയുമാണ്.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അയര്‍ലന്‍ഡ്, ഇന്ത്യ, പ്രധാനമന്ത്രി