ദുബായ് : ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിരിക്കെ ഖത്തര്‍ നടത്തിയ നീക്കങ്ങള്‍ പുറത്തുവരുന്നു. ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയും ഇറാന്‍ സൈനിക ഓഫീസറും രഹസ്യമായി കൂടിക്കാഴ്ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഖത്തറിന്റെയും ഇറാന്റെയും സം യുക്തനീക്കം നടന്നത് റിയാദില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പങ്കെടുത്ത ഇസ്ലാമിക് ഉച്ചകോടി നടക്കുന്നതിന് തൊട്ടുമുമ്പാണ്. ഉച്ചകോടിയില്‍ ഭീകരതക്കെതിരെ ട്രംപ് പ്രസംഗിച്ചിരുന്നു. എന്നാല്‍ ഈ സമ്മേളനത്തില്‍ ഭീകരതക്കെതിരെ പ്രമേയം പാസ്സാക്കരുതെന്നാണ് ഇറാന്‍ ഖത്തറിനോട് ആവശ്യപ്പെട്ടത്.
- അവ്നി