ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം

November 21st, 2022

fifa-world-cup-football-qatar-2022-logo-ePathram
ദോഹ : നിറപ്പകിട്ടാര്‍ന്ന പരിപാടി കളോടെ 2022 ഫിഫ ലോക കപ്പ് ഫുട് ബോള്‍ മാമങ്കത്തിനു നവംബര്‍ 20 ഞായറാഴ്ച വൈകുന്നേരം ഖത്തര്‍ അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ തുടക്കമായി.

നോര്‍ത്ത് ഈസ്റ്റ് മിഡില്‍ ഈസ്റ്റ് (മെന) മേഖലയില്‍ ആദ്യമായി തിരശ്ശീല ഉയര്‍ന്ന ലോക കായിക ഉത്സവത്തിനായി അൽ ബെയ്ത് സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങില്‍ ലോകം ഒത്തു കൂടി. ഖത്തര്‍ ഭരണാധികാരി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി, ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും എത്തിയ ജനങ്ങളെ സ്വാഗതം ചെയ്തു. വിവിധ സംഗീത കലാ കായിക പരിപാടികള്‍ അരങ്ങേറി.

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറിന് എതിരെ ഏക പക്ഷീയമായ രണ്ട് ഗോളുകള്‍ നേടി ഇക്വഡോര്‍ തകർപ്പൻ ജയം കരസ്ഥമാക്കി. മത്സര ത്തിന്‍റെ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളിൻ്റെ ലീഡ് ഇക്വഡോര്‍ നേടിയിരുന്നു.

എന്നെര്‍ വലന്‍ഷ്യയാണ് ഇക്വഡോറിനു വേണ്ടി ഇരട്ട ഗോളുകൾ നേടിയത്.

Image Credit : The Official Emblem of the 22nd edition of the FIFA WorldCup , WiKiPeDia

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഖത്തറും ഇറാനും രഹസ്യ ചര്‍ച്ച : സൗദിക്കെതിരായ നീക്കം പുറത്ത്

June 5th, 2017

qatar

ദുബായ് : ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായിരിക്കെ ഖത്തര്‍ നടത്തിയ നീക്കങ്ങള്‍ പുറത്തുവരുന്നു. ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയും ഇറാന്‍ സൈനിക ഓഫീസറും രഹസ്യമായി കൂടിക്കാഴ്ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഖത്തറിന്റെയും ഇറാന്റെയും സം യുക്തനീക്കം നടന്നത് റിയാദില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പങ്കെടുത്ത ഇസ്ലാമിക് ഉച്ചകോടി നടക്കുന്നതിന് തൊട്ടുമുമ്പാണ്. ഉച്ചകോടിയില്‍ ഭീകരതക്കെതിരെ ട്രംപ് പ്രസംഗിച്ചിരുന്നു. എന്നാല്‍ ഈ സമ്മേളനത്തില്‍ ഭീകരതക്കെതിരെ പ്രമേയം പാസ്സാക്കരുതെന്നാണ് ഇറാന്‍ ഖത്തറിനോട് ആവശ്യപ്പെട്ടത്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാനെതിരെ സൈനിക നടപടി : ഖത്തര്‍ എതിര്‍ക്കും

March 30th, 2012

sheikh-hamad-bin-jassim-bin-jabor-al-thani-epathram

ദോഹ: ഇറാനെതിരായ നീക്കത്തിന് ഖത്തര്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി വ്യക്തമാക്കി. ഇറാനെതിരെ ശത്രുതാപരമായ ഒരു പ്രവര്‍ത്തനത്തിനും ഖത്തറിന്റെ മണ്ണ് ഒരിക്കലും അനുവദിക്കില്ല. അതുകൊണ്ടു തന്നെ ഖത്തറിലെ അല്‍ഉദൈദ് അമേരിക്കന്‍ സൈനിക ക്യാമ്പ് ഇറാനെതിരെ ഉപയോഗപ്പെടുത്തുന്നത് ഒട്ടും സ്വീകാര്യമല്ല എന്നാണ് ഖത്തറിന്റെ നിലപാട്. ഇത് ഇറാനും അമേരിക്കയ്ക്കും അറിയാവുന്നതാണെന്നും ഇരുപക്ഷവും പരസ്പരം പ്രകോപനമുണ്ടാക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« പാക്കിസ്ഥാനില്‍ നാറ്റോയ്ക്കെതിരെ വന്‍ റാലി
മ്യാന്‍‌മറില്‍ സ്യൂചിക്ക് ജയം »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine