ദോഹ: ഇറാനെതിരായ നീക്കത്തിന് ഖത്തര്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനി വ്യക്തമാക്കി. ഇറാനെതിരെ ശത്രുതാപരമായ ഒരു പ്രവര്‍ത്തനത്തിനും ഖത്തറിന്റെ മണ്ണ് ഒരിക്കലും അനുവദിക്കില്ല. അതുകൊണ്ടു തന്നെ ഖത്തറിലെ അല്‍ഉദൈദ് അമേരിക്കന്‍ സൈനിക ക്യാമ്പ് ഇറാനെതിരെ ഉപയോഗപ്പെടുത്തുന്നത് ഒട്ടും സ്വീകാര്യമല്ല എന്നാണ് ഖത്തറിന്റെ നിലപാട്. ഇത് ഇറാനും അമേരിക്കയ്ക്കും അറിയാവുന്നതാണെന്നും ഇരുപക്ഷവും പരസ്പരം പ്രകോപനമുണ്ടാക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
- ന്യൂസ് ഡെസ്ക്