
തുറന്നു കൊടുത്ത ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. ഇറാൻ തുറമുഖങ്ങൾക്കു മേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കാത്ത സാഹചര്യത്തിലാണ് ഈ കടുത്ത നടപടിയുമായി ഇറാൻ വന്നത്.
ലബനാനും ഇസ്രായേലും തമ്മിലുള്ള 10 ദിവസത്തെ വെടി നിര്‍ത്തല്‍ കരാര്‍ ട്രംപ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്നലെയാണ് ഇറാന്‍ ഹോര്‍മുസ് തുറന്നത്.
എന്നാൽ ഇറാന്റെ തുറമുഖങ്ങള്‍ക്ക് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിന്‍വലിക്കാന്‍ അമേരിക്ക തയ്യാറായില്ല. ഇത് കൊണ്ടാണ് വീണ്ടും ഹോര്‍മുസ് കടലിടുക്ക് അടച്ചിടാൻ ഇറാൻ തീരുമാനിച്ചത്.
ഇറാനിലേള്ള കപ്പലുകള്‍ക്കു നേരെയുള്ള നാവിക ഉപരോധം യു എസ് പിന്‍വലിക്കുന്നതു വരെ ഹോര്‍മുസ് അടഞ്ഞു തന്നെ കിടക്കും എന്നും ഇറാന്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇറാന്‍, യുദ്ധം, സാമ്പത്തികം




























