ലണ്ടന്‍ : ഇറാഖ് ആക്രമിച്ചാല്‍ അവിടെ നിന്നും തലയൂരാന്‍ എളുപ്പമാവില്ല എന്നും എന്നെങ്കിലും ഇറാഖില്‍ നിന്നും അമേരിക്ക പിന്മാറിയാല്‍ അത് ഇറാനെ ശക്തിപ്പെടുത്താന്‍ കാരണമാവും എന്നും ഈജിപ്ത് പ്രസിഡന്റ് ഹൊസ്നി മുബാറക് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ഡിക്ക് ചെനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വിക്കിലീക്ക്സ് വെളിപ്പെടുത്തി
തന്റെ ഉപദേശങ്ങള്‍ ജോര്‍ജ് ബുഷ് സീനിയര്‍ ചെവി കൊണ്ടിരുന്നതായും ഹോസ്നി മുബാറക് പറയുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ താന്‍ പറയുന്നതിനെ വിലകല്‍പ്പിക്കുന്നില്ല എന്നും മുബാറക്ക് പറഞ്ഞതായി 2009 ജനുവരിയില്‍ അയച്ച ഒരു അമേരിക്കന്‍ കേബിള്‍ സന്ദേശത്തില്‍ പരാമര്‍ശമുണ്ട്.
ജോര്‍ജ് ബുഷ് സീനിയര്‍ തന്നെ വിളിച്ചു തന്റെ അഭിപ്രായം ആരാഞ്ഞപ്പോള്‍ താന്‍ അമേരിക്കയോട് ഇറാഖില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഉപദേശിച്ചതാണ്. ഇത് താന്‍ പക്ഷെ പിന്നീട് വന്ന ഭരണ നേതൃത്വത്തോടും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇത് അനുസരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. ഇറാഖിന് ശക്തനായ ഒരു നേതാവിനെയാണ് ആവശ്യമെന്നും അതിനാല്‍ സദ്ദാമിനെ അട്ടിമറിക്കുന്നത് അവിവേകമാവും എന്നുമാണ് താന്‍ നല്‍കിയ ഉപദേശം. സദ്ദാമിന്റെ അഭാവത്തില്‍ ഗള്‍ഫ് മേഖലയില്‍ ഇറാന്റെ പ്രഭാവം വര്‍ദ്ധിക്കും. ഹിസ്ബോള്ള, ഹമാസ്, മുസ്ലിം ബ്രദര്‍ഹുഡ് എന്നിങ്ങനെ ഒട്ടേറെ ഭീകര പ്രസ്ഥാനങ്ങള്‍ക്ക് ഇറാനാണ് സാമ്പത്തിക സഹായം നല്‍കുന്നത്. അമേരിക്കന്‍ സൈന്യം പ്രദേശത്ത് നിന്നും പിന്മാറിയാല്‍ ആ ഒഴിവ് നികത്താന്‍ തയ്യാറായി നില്‍ക്കുകയാണ് ഇറാന്‍ എന്നും മുബാറക് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇറാക്ക്, ഇറാന്‍, ഈജിപ്റ്റ്, തീവ്രവാദം, യുദ്ധം