പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡ് മന്ത്രി സഭയിൽ

November 2nd, 2020

new-zealand-minister-priyanca-radhakrishnan-priyancanzlp-ePathram
വെല്ലിംഗ്ടണ്‍ : മലയാളി സമൂഹ ത്തിന്റെ അഭിമാനം വീണ്ടും ലോകത്തിന്റെ നെറുക യിലേക്ക് ഉയര്‍ത്തി ക്കൊണ്ട് ന്യൂസിലന്‍ഡ് മന്ത്രി സഭ യിൽ മലയാളി സാന്നിദ്ധ്യം. പ്രിയങ്ക രാധാകൃഷ്ണന്‍ എന്ന പറവൂര്‍ സ്വദേശിനി യാണ് ന്യൂസിലന്‍ഡ് പ്രധാന മന്ത്രി ജസീന്ത ആര്‍ഡന്റെ നേതൃത്വ ത്തിലുള്ള മന്ത്രി സഭ യില്‍ യുവ ജന ക്ഷേമം, സാമൂഹിക വികസനം, സന്നദ്ധ മേഖല എന്നീ വകുപ്പു കളുടെ ചുമതല യും തൊഴില്‍ വകുപ്പി ന്റെ സഹ മന്ത്രി ചുമതല യും  ലഭിച്ചിട്ടുണ്ട്.

ആദ്യമായിട്ടാണ് ന്യൂസിലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രി പദവിയില്‍ എത്തു ന്നത്. എറണാകുളം ജില്ലയിലെ പറവൂര്‍ മാടവന പ്പറമ്പ് രാമൻ രാധാകൃഷ്ണൻ – ഉഷ ദമ്പതി കളുടെ മകളായ പ്രിയങ്ക 14 വർഷമായി ലേബർ പാർട്ടിയില്‍ പ്രവർ ത്തിക്കുന്നു. ഭര്‍ത്താവ് ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശി റിച്ചാര്‍ഡ്‌സണ്‍.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ന്യൂസിലന്‍ഡ് പ്രധാന മന്ത്രി യായി ജസീന്ത ആര്‍ഡന്‍ വീണ്ടും

October 18th, 2020

jacinda-ardern-newzealand-ePathram
വെല്ലിംഗ്ടണ്‍ : രണ്ടാമൂഴത്തിലും ന്യൂസിലന്‍ഡ് പ്രധാന മന്ത്രി യായി ജസീന്ത ആര്‍ഡന്‍ തന്നെ. ജസീന്ത യുടെ നേതൃത്വത്തിലുള്ള സെൻറർ-ലെഫ്റ്റ് ലേബർ പാർട്ടി 49.9 ശതമാനം വോട്ടുകളും നേടിയാണ് രണ്ടാം തവണ അധികാര ത്തില്‍ എത്തുന്നത്.

കൊവിഡ് പ്രതിരോധം മുൻ നിർത്തി കൊണ്ടുള്ള തായിരുന്നു ജസീന്ത യുടെ ഇലക്ഷന്‍ പ്രചാരണം. കൊവിഡ് വ്യാപനം തടയുന്നതിനായി ന്യൂസിലന്‍ഡ് ഏര്‍പ്പെടുത്തിയ സംവി ധാന ങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ലോകമാകമാനം ഇവരുടെ ഭരണ പാടവ ത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുവൈറ്റ് ഭരണാധികാരി അന്തരിച്ചു

September 30th, 2020

kuwait-amir-shaikh-sabah-passes-away-ePathram
കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചു. രണ്ടു മാസ ങ്ങള്‍ക്കു മുന്‍പ് ചികില്‍സക്കു വേണ്ടി അമേരിക്ക യിലേക്ക് പോയിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം.

ദീര്‍ഘ വീക്ഷണവും പ്രായോഗിക രാഷ്ട്രീയവും സമന്വ യിപ്പിച്ച് രാജ്യത്തെ ആധുനിക യുഗ ത്തി ലേക്ക് നയിച്ച നേതാവ് ആയിരുന്നു മുന്‍ പ്രധാന മന്ത്രി കൂടി യായ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്.

കുവൈറ്റ് തൊഴിൽ – സാമൂഹിക മന്ത്രാലയ ത്തിന് കീഴിലെ സമിതി യുടെ മേധാവി യായി ചുമതല യേറ്റു കൊണ്ട് 1954 ലാണ് അദ്ദേഹം ഭരണ രംഗത്ത് എത്തുന്നത്. 1962- ൽ വാർത്താ വിനിമയ വകുപ്പു മന്ത്രിയായി.

1963- ൽ വിദേശ കാര്യ മന്ത്രാലയ ത്തിന്റെ ചുമതലയേറ്റു. അതോടൊപ്പം കുവൈറ്റ് യു. എന്‍. പൊതു സഭ യില്‍ അംഗ മായി. മാത്രമല്ല ലോക ആരോഗ്യ സംഘടന, യു. എന്‍. സാംസ്‌കാരിക സമിതി, ലോക തൊഴില്‍ സംഘടന, അന്താ രാഷ്ട്ര സാമ്പത്തിക സമിതി തുടങ്ങിയ നിരവധി അന്താരാഷ്ട്ര സംഘ ടന കളില്‍ അംഗത്വം നേടുകയും ചെയ്തു.

40 വര്‍ഷക്കാലം അദ്ദേഹം വിദേശ കാര്യ മന്ത്രാലയ ത്തിന്റെ മേധാവി ആയിരി ക്കുക യും അത്രയും കാലം യുണൈറ്റഡ് നാഷണ്‍സില്‍ കുവൈറ്റിനെ ശക്തമായ സാന്നിദ്ധ്യമായി നില നിര്‍ത്തി.

2003 – ൽ കുവൈറ്റിന്റെ പ്രധാന മന്ത്രിയായി ശൈഖ് സബാഹ് അധികാരം ഏറ്റു. ഇതേ കാല യളവില്‍ നടന്ന 58-ാ മത് യു. എന്‍. പൊതു സഭയില്‍ ശൈഖ് സബാഹ് അവതരി പ്പിച്ച പ്രമേയം അന്താരാഷ്ട്ര പ്രശംസ നേടി യിരുന്നു.

രാജ്യത്തെ ജനാധിപത്യ ചരിത്രം മാറ്റി എഴുതി ക്കൊണ്ട് 2005 ല്‍ വനിതകള്‍ക്ക് വോട്ടവ കാശം നല്‍കി. ആസൂത്രണ വകുപ്പു മന്ത്രി യായി ഒരു വനിതയെ നിയമി ക്കുകയും കുവൈറ്റ് മുന്‍സി പ്പാലി റ്റിയില്‍ വനിത കള്‍ക്ക് പ്രാതി നിധ്യവും നല്‍കി. പിന്നീട് 2006 – ൽ കുവൈറ്റ് അമീര്‍ ആയി അവരോധിക്കപ്പെടു കയും ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പഴ്‌സ് എടുക്കാന്‍ മറന്ന യുവതിയുടെ ബില്ലടച്ച് പ്രധാനമന്ത്രി; വാര്‍ത്തകളില്‍ താരമായി ജസീന്ത

April 5th, 2019

Jacinda-Ardern-epathram

വെല്ലിംഗ്ടണ്‍: പഴ്‌സ് എടുക്കാന്‍ മറന്ന യുവതിക്ക് വേണ്ടി സൂപ്പര്‍മാര്‍ക്കറ്റില്‍ പണമടച്ച് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡന്‍. അവരും ഒരമ്മയായതു കൊണ്ടാണ് താന്‍ സഹായിച്ചതെന്നാണ് സംഭവത്തെക്കുറിച്ച് ജസീന്ത പ്രതികരിച്ചത്.

സൂപ്പര്‍ മാര്‍ക്കറ്റില്‍ തന്റെ രണ്ട് മക്കളുമായി ഷോപ്പിംഗിനെത്തിയതായിരുന്നു യുവതി. സാധനങ്ങളെല്ലാം വാങ്ങി പാക്ക് ചെയ്ത് ബില്ലടയ്ക്കാന്‍ നോക്കുമ്പോഴാണ് പഴ്‌സ് വീട്ടില്‍ നിന്നെടുത്തില്ലെന്ന് മനസ്സിലായത്. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച യുവതിയെ അവിടെയുണ്ടായിരുന്ന പ്രധാനമന്ത്രി സഹായിക്കുകയായിരുന്നു. പ്രധാനമന്ത്രി തന്നെ നേരിട്ട് അവരുടെ പണമടച്ചു.

ആ യുവതി തന്നെയാണ് സംഭവം ഫേസ്ബുക്കിലൂടെ മറ്റുള്ളവരെ അറിയിച്ചത്. കുട്ടികളുമായെത്തി ഷോപ്പിംഗും നടത്തിയ ശേഷം കയ്യില്‍ പണമില്ലാതെ നില്‍ക്കുന്ന അവസ്ഥയില്‍ പ്രധാനമന്ത്രി നേരിട്ടെത്തി സഹായിക്കുമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാനാവുമോ എന്ന് ചോദിച്ചായിരുന്നു യുവതി ആഹ്ലാദം പങ്കുവച്ചത്. പിന്നീട് ജസീന്ത തന്നെ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് സ്ഥിരീകരിച്ചു.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മണ്ടേലയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

June 14th, 2013

nelson-mandela-epathram

ജൊഹാന്നസ്ബെർഗ് : കഴിഞ്ഞ ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിൽസയിൽ നെൽസൻ മണ്ടേലയുടെ ആരോഗ്യ നില അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ പ്രസിഡണ്ട് ശ്വാസകോശത്തിൽ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

ദക്ഷിണാഫ്രിക്കയിൽ എമ്പാടും കുട്ടികൾ അദ്ദേഹത്തിന്റെ സൌഖ്യത്തിനായി പാട്ട് പാടുകയും ആശുപത്രിക്ക് പുറത്ത് ബലൂണുകൾ കൊണ്ടു വന്ന് വെയ്ക്കുകയും ചെയ്യുകയാണ്.

വർണ്ണ വിവേചനത്തിനെതിരെ പോരാടിയ നെൽസൻ മണ്ടേലയെ 27 വർഷം വെള്ളക്കാരുടെ ഭരണകൂടം തടങ്കലിൽ പാർപ്പിച്ചു. 1990ൽ മോചിതനായ അദ്ദേഹം 1994ൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇനി സഖാവ് ഹ്യൂഗോ ഷാവേസ് ഇല്ലാത്ത ലോകം

March 6th, 2013

hugo-chavez-epathram

കാരക്കാസ്: വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് (58)​ അന്തരിച്ചു. സാമ്രാജ്യത്വ തിട്ടൂരങ്ങള്‍ക്ക് മുമ്പില്‍ മുട്ട് മടക്കില്ല എന്ന് ലോകത്താകെയുമുള്ള പോരാളികളെ കൊണ്ട് പറയിച്ച വിപ്ലവോര്‍ജ്ജമായ ഷാവേസ് കാരക്കാസിലെ സൈനിക ആശുപത്രിയില്‍ വെച്ച് ഈ ലോകത്തോട് വിട പറയുമ്പോൾ വെനസ്വേലൻ ജനതയ്ക്കൊപ്പം ലോകം തേങ്ങുകയാണ്. വൈസ് പ്രസിഡന്റ് നിക്കോളാസ് മഡൂറയാണ് ഷാവേസിന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.

ക്യാന്‍സര്‍ രോഗ ബാധയെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയില്‍ ആയിരുന്നു ഷാവേസ്. ശ്വാസകോശത്തിലെ അണുബാധ ഗുരുതരമായതിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്.

കടുത്ത സാമ്രാജ്യത്വ വിരുദ്ധത തുറന്നു പറഞ്ഞ ഷാവേസ് ഒരു ബദല്‍ ലോകം ആവശ്യമാണെന്ന വാദം മുന്നോട്ട് വെച്ചു. ലോകം അമേരിക്കയാല്‍ നിയന്ത്രിക്കപ്പെടേണ്ട ഒന്നല്ല എന്നും എല്ലാവരും ഒരു പോലെ ആണെന്നും അദ്ദേഹം വാദിച്ചു. അതുകൊണ്ട് തന്നെ ഷാവേസിനെ ശത്രുവായ് തന്നെയാണ് അമേരിക്ക കണ്ടിരുന്നത്. നിരവധി തവണ അദ്ദേഹത്തിന്റെ അധികാരം അട്ടിമറിക്കാന്‍ പ്രതിപക്ഷത്തെ സഹായിക്കാന്‍ അമേരിക്ക തയ്യാറായി. എങ്കിലും അതെല്ലാം ഷാവേസ് ധീരമായി അതിജീവിച്ചു. 14 വര്‍ഷക്കാലം വെനസ്വേലയുടെ ഭരണാധികാരിയായ ഷാവേസ് 2012 ഒക്ടോബറില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയിരുന്നു.
വെനസ്വേലൻ ജനതയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച അദ്ദേഹം കുത്തക എണ്ണ കമ്പനികളെ ദേശസാല്‍കരിച്ചു കൊണ്ട് രാജ്യത്ത് സമഗ്രമായ മാറ്റത്തിന് വഴി തെളിയിച്ചു. ബൊളീവിയന്‍ വിപ്ലവ വീര്യം നിറഞ്ഞ ഷാവേസ് ക്യൂബയുടേയും ഫിഡല്‍ കാസ്ട്രോയുടെയും അടുത്ത സുഹൃത്തായിരുന്നു. ഷാവേസിന്റെ വിയോഗം ലോകത്തിനു തന്നെ കനത്ത നഷ്ടമാണ്.

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഷാവേസിന്റെ ക്യാന്‍സര്‍ പൂര്‍ണ്ണമായും മാറി

July 10th, 2012
Hugo-Chavez-epathram
കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് പൂര്‍ണ്ണമായും കാന്‍സര്‍ രോഗ മുക്തനായി എന്ന് റിപ്പോര്‍ട്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം സ്വ വസതിയില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞത്. 57-കാരനാണ് ഷാവേസ്. കഴിഞ്ഞ വര്‍ഷം മധ്യത്തിലാണ് ഷാവേസിന് ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അദ്ദേഹം ക്യൂബയില്‍ ചികിത്സയിലായിരുന്നു. ഇതിനിടയില്‍ പലതവണ ഇദ്ദേഹം മരണമടഞ്ഞു എന്ന അഭ്യൂഹം പരന്നിരുന്നു. ഒക്ടോബറില്‍ വരാനിരിക്കുന്ന പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പില്‍ അനായാസം വിജയിക്കുമെന്നും ഒരു കാരണവശാലും വെനസ്വേലയുടെ പ്രസിഡന്റ് പദത്തിലേക്ക് ബൂര്‍ഷ്വാ വര്‍ഗത്തിനു പ്രവേശനം അനുവദിക്കില്ലെന്നും ഷാവേസ് പറഞ്ഞു. കടുത്ത അമേരിക്കന്‍ വിരുദ്ധനായ ഷാവേസിനെ നിരവധി തവണ അപായപ്പെടുത്താന്‍ ശ്രമം നടത്തിയിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഞാൻ മരിച്ചിട്ടില്ല : ഷാവേസ്

April 25th, 2012

hugo-chavez-epathram

കാരക്കാസ്‌: കാന്‍സര്‍ ചികിത്സയ്‌ക്കായി ക്യൂബയ്‌ക്കു പോയ വെനസ്വേല പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസിന്റെ നില വഷളാണെന്നും മരിച്ചെന്നും വരെയുള്ള അഭ്യൂഹങ്ങള്‍ക്ക്‌ ഇടയിൽ താന്‍ മരിച്ചിട്ടില്ലെന്നും വ്യാഴാഴ്‌ച നാട്ടില്‍ തിരിച്ചെത്തുമെന്നുമുള്ള പ്രഖ്യാപനവുമായി ഷാവേസ്‌ ഔദ്യോഗിക ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടു. ശത്രുക്കളും അനാരോഗ്യകരമായ മത്സരം നടത്തുന്ന ലബോറട്ടറികളുമാണ്‌ അഭ്യൂഹങ്ങള്‍ക്കു പിന്നിലെന്ന്‌ അദ്ദേഹം പറഞ്ഞു. നാളെ നാട്ടില്‍ തിരിച്ചെത്തുമെന്നും റേഡിയേഷന്‍ ചികിത്സയ്‌ക്കായി പിന്നീട്‌ ഒരു തവണ കൂടി ക്യൂബയ്‌ക്കു പോകുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ എട്ടു ദിവസമായി ഷാവേസിനെ പറ്റി വിവരമൊന്നും പുറത്ത് വന്നിരുന്നില്ല. ഇതാണ് അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

വെനസ്വേല പ്രസിഡന്റ് ഹ്യുഗോ ഷാവേസിന്റെ ആരോഗ്യനില ഗുരുതരം

June 27th, 2011

hugo-chavez-epathram

മിയാമി: വെനസ്വേലാ പ്രസിഡന്റ്‌ ഹ്യൂഗോ ഷാവേസിന്റെ ആരോഗ്യ നില ഗുരുതരമെന്ന്‌ അഭ്യൂഹം. എന്നാല്‍ ജൂണ്‍ 10നു ശസ്‌ത്രക്രിയയ്‌ക്കു വിധേയനായ പ്രസിഡന്റ്‌ ആരോഗ്യം വീണ്ടെടുത്തു എന്നും  രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ രാജ്യത്തു തിരിച്ചെത്തുമെന്നും അദ്ദേഹത്തിന്റെ സഹോദരന്‍ വ്യക്‌തമാക്കി. ഷാവേസിന്റെ ആരോഗ്യ നിലയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ വെനസ്വേലന്‍ സര്‍ക്കാര്‍ പുറത്തു വിടാത്തത് ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. ക്യൂബയിലെ ആശുപത്രിയില്‍ വെച്ച് നടത്തിയ അടിയന്തര ശസ്‌ത്രക്രിയക്കു ശേഷം  ഷാവേസിന്റെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ട്‌ അമേരിക്കന്‍ ഇന്റലിജന്‍സ്‌ വൃത്തങ്ങളെ ഉദ്ധരിച്ച്‌ മയാമി എല്‍ നുയേവോ ഹെറാള്‍ഡാണു പുറത്തു വിട്ടത്‌. പേര്‌ വെളിപ്പെടുത്താത്ത അമേരിക്കന്‍ ഇന്റലിജന്‍സ്‌ ഉദ്യോഗസ്‌ഥനാണു ഷാവേസിന്റെ ആരോഗ്യ നില സംബന്ധിച്ച്‌ വിവരങ്ങള്‍ നല്‍കിയതെന്നു നുയേവോ ഹെറാള്‍ഡ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »


« കാബൂളില്‍ കാര്‍ ബോംബ് സ്‌ഫോടനം: 60 പേര്‍ മരിച്ചു
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹൂ ജിയയെ ചൈന മോചിപ്പിച്ചു »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine