മിയാമി: വെനസ്വേലാ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ആരോഗ്യ നില ഗുരുതരമെന്ന് അഭ്യൂഹം. എന്നാല്‍ ജൂണ്‍ 10നു ശസ്ത്രക്രിയയ്ക്കു വിധേയനായ പ്രസിഡന്റ് ആരോഗ്യം വീണ്ടെടുത്തു എന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്തു തിരിച്ചെത്തുമെന്നും അദ്ദേഹത്തിന്റെ സഹോദരന് വ്യക്തമാക്കി. ഷാവേസിന്റെ ആരോഗ്യ നിലയെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ വെനസ്വേലന്‍ സര്‍ക്കാര്‍ പുറത്തു വിടാത്തത് ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ട്. ക്യൂബയിലെ ആശുപത്രിയില്‍ വെച്ച് നടത്തിയ അടിയന്തര ശസ്ത്രക്രിയക്കു ശേഷം ഷാവേസിന്റെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് മയാമി എല്‍ നുയേവോ ഹെറാള്‍ഡാണു പുറത്തു വിട്ടത്. പേര് വെളിപ്പെടുത്താത്ത അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനാണു ഷാവേസിന്റെ ആരോഗ്യ നില സംബന്ധിച്ച് വിവരങ്ങള്‍ നല്‍കിയതെന്നു നുയേവോ ഹെറാള്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ലോക നേതാക്കള്‍