കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചു. രണ്ടു മാസ ങ്ങള്‍ക്കു മുന്‍പ് ചികില്‍സക്കു വേണ്ടി അമേരിക്ക യിലേക്ക് പോയിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം.
ദീര്‍ഘ വീക്ഷണവും പ്രായോഗിക രാഷ്ട്രീയവും സമന്വ യിപ്പിച്ച് രാജ്യത്തെ ആധുനിക യുഗ ത്തി ലേക്ക് നയിച്ച നേതാവ് ആയിരുന്നു മുന്‍ പ്രധാന മന്ത്രി കൂടി യായ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്.
കുവൈറ്റ് തൊഴിൽ – സാമൂഹിക മന്ത്രാലയ ത്തിന് കീഴിലെ സമിതി യുടെ മേധാവി യായി ചുമതല യേറ്റു കൊണ്ട് 1954 ലാണ് അദ്ദേഹം ഭരണ രംഗത്ത് എത്തുന്നത്. 1962- ൽ വാർത്താ വിനിമയ വകുപ്പു മന്ത്രിയായി.
1963- ൽ വിദേശ കാര്യ മന്ത്രാലയ ത്തിന്റെ ചുമതലയേറ്റു. അതോടൊപ്പം കുവൈറ്റ് യു. എന്‍. പൊതു സഭ യില്‍ അംഗ മായി. മാത്രമല്ല ലോക ആരോഗ്യ സംഘടന, യു. എന്‍. സാംസ്‌കാരിക സമിതി, ലോക തൊഴില്‍ സംഘടന, അന്താ രാഷ്ട്ര സാമ്പത്തിക സമിതി തുടങ്ങിയ നിരവധി അന്താരാഷ്ട്ര സംഘ ടന കളില്‍ അംഗത്വം നേടുകയും ചെയ്തു.
40 വര്‍ഷക്കാലം അദ്ദേഹം വിദേശ കാര്യ മന്ത്രാലയ ത്തിന്റെ മേധാവി ആയിരി ക്കുക യും അത്രയും കാലം യുണൈറ്റഡ് നാഷണ്‍സില്‍ കുവൈറ്റിനെ ശക്തമായ സാന്നിദ്ധ്യമായി നില നിര്‍ത്തി.
2003 – ൽ കുവൈറ്റിന്റെ പ്രധാന മന്ത്രിയായി ശൈഖ് സബാഹ് അധികാരം ഏറ്റു. ഇതേ കാല യളവില്‍ നടന്ന 58-ാ മത് യു. എന്‍. പൊതു സഭയില്‍ ശൈഖ് സബാഹ് അവതരി പ്പിച്ച പ്രമേയം അന്താരാഷ്ട്ര പ്രശംസ നേടി യിരുന്നു.
രാജ്യത്തെ ജനാധിപത്യ ചരിത്രം മാറ്റി എഴുതി ക്കൊണ്ട് 2005 ല്‍ വനിതകള്‍ക്ക് വോട്ടവ കാശം നല്‍കി. ആസൂത്രണ വകുപ്പു മന്ത്രി യായി ഒരു വനിതയെ നിയമി ക്കുകയും കുവൈറ്റ് മുന്‍സി പ്പാലി റ്റിയില്‍ വനിത കള്‍ക്ക് പ്രാതി നിധ്യവും നല്‍കി. പിന്നീട് 2006 – ൽ കുവൈറ്റ് അമീര്‍ ആയി അവരോധിക്കപ്പെടു കയും ചെയ്തു.
- Image Credit : Kuwait News Agency