കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് പൗരന്മാരെ തിരിച്ചെത്തിക്കാൻ കുവൈത്ത് നടപടി തുടങ്ങി. ശനിയാഴ്ച അഞ്ച് വിമാനങ്ങളിലായി 700 പേരെയാണ് തിരിച്ചെത്തിച്ചത്. ഇറാനിൽ ശേഷിക്കുന്ന കുവൈത്തികളോട് തെഹ്റാനിലെ കുവൈത്ത് എംബസിയുമായി അടിയന്തിരമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാനിൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെടുകയും അഞ്ചു പേര് മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട അൽ ഖൂം നഗര ഭാഗത്തേക്ക് പോവരുതെന്ന് ഇറാനിൽ ശേഷിക്കുന്ന പൗരന്മാർക്ക് എംബസ്സി കർശന നിർദേശം നൽകിയിട്ടുണ്ട്. ഇറാനിൽ നിന്നെത്തിയ യാത്രക്കാർ രണ്ടാഴ്ചക്കാലം പ്രത്യേക നിരീക്ഷണത്തിലായിരിക്കുമെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
- അവ്നി