ലണ്ടന്‍ : കൊവിഡ് വൈറസിന്റെ ഡെല്‍റ്റ വക ഭേദം അതി തീവ്ര വ്യാപന ശേഷി ഉള്ളതും കൂടുതല്‍ അപകട കാരി ആണെന്നും ഇതു ബാധിക്കുന്നവരില്‍ മൂക്കൊലിപ്പ് ഒരു പ്രധാന രോഗ ലക്ഷണം എന്നും ലോക ആരോഗ്യ സംഘടന. ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വ്വകലാ ശാല നടത്തിയ പഠനത്തിന്റെ അടിസ്ഥാന ത്തിലാണ് ഇത്.
ആദ്യകാല കൊറോണ പോസിറ്റീവ് കേസുകളില്‍ മൂക്കൊലിപ്പ് ഒരു പ്രധാന രോഗ ലക്ഷണം അല്ലായിരുന്നു. എന്നാല്‍ ഡെല്‍റ്റ വകഭേദം ബാധിച്ച കൊവിഡ് രോഗി കളില്‍ ഇതൊരു പ്രാഥമിക ലക്ഷണം ആയി കാണുന്നു എന്നും ബ്രിട്ടനിലെ രോഗി കളില്‍ നടത്തിയ പഠന ത്തില്‍ കണ്ടെത്തിയത്.
മണം നഷ്ടമാവുക എന്ന രോഗ ലക്ഷണം കൊവിഡ് രോഗികളില്‍ സാധാരണം ആയിരുന്നു. എന്നാല്‍ ഡെല്‍റ്റ വകഭേദ ത്തിന്റെ കാര്യത്തില്‍ മണം നഷ്ടപ്പെടല്‍ പ്രകടമാകുന്നില്ല.
മൂക്കൊലിപ്പ്, പനി, തലവേദന, തൊണ്ട വേദന, ചുമ എന്നിവയാണ് ഡെല്‍റ്റ വക ഭേദം ബാധിക്കുന്നവരില്‍ കാണപ്പെടുന്ന പ്രധാന രോഗ ലക്ഷണ ങ്ങള്‍ എന്നും ഗ്രിഫിത്ത് സര്‍വ്വ കലാശാല നടത്തിയ പഠനത്തില്‍ പറയുന്നു.
തീവ്ര വ്യാപന ശേഷിയുളള ഡെല്‍റ്റ വകഭേദം ലോകത്തെ 85 രാജ്യങ്ങളില്‍ കണ്ടെത്തി. മാത്രമല്ല, ഡെല്‍റ്റ ഏറ്റവും അപകട കാരിയായ വൈറസ് വകഭേദമായി മാറുവാന്‍ സാദ്ധ്യത ഉണ്ടെന്നും ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ആരോഗ്യം, വൈദ്യശാസ്ത്രം