ജൊഹാന്നസ്ബെർഗ് : കഴിഞ്ഞ ഒരാഴ്ച്ചയായി ആശുപത്രിയിൽ ചികിൽസയിൽ നെൽസൻ മണ്ടേലയുടെ ആരോഗ്യ നില അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വർഗ്ഗക്കാരനായ പ്രസിഡണ്ട് ശ്വാസകോശത്തിൽ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
ദക്ഷിണാഫ്രിക്കയിൽ എമ്പാടും കുട്ടികൾ അദ്ദേഹത്തിന്റെ സൌഖ്യത്തിനായി പാട്ട് പാടുകയും ആശുപത്രിക്ക് പുറത്ത് ബലൂണുകൾ കൊണ്ടു വന്ന് വെയ്ക്കുകയും ചെയ്യുകയാണ്.
വർണ്ണ വിവേചനത്തിനെതിരെ പോരാടിയ നെൽസൻ മണ്ടേലയെ 27 വർഷം വെള്ളക്കാരുടെ ഭരണകൂടം തടങ്കലിൽ പാർപ്പിച്ചു. 1990ൽ മോചിതനായ അദ്ദേഹം 1994ൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഫ്രിക്ക, ആരോഗ്യം, ലോക നേതാക്കള്‍